Header

സ്‌കൂളില്‍ കറിവേപ്പില തോട്ടം തുടങ്ങി

ഗുരുവായൂര്‍ : പാലുവായ് സെന്റ് ആന്റണീസ് സി.യു.പി. സ്‌കൂളില്‍ കറിവേപ്പില തോട്ടം തുടങ്ങി. പ്രകൃതി ജീവന സംഘടനയായ ജീവഗുരുവായൂരിന്റെ സഹകരണത്തോടെയാണ് തോട്ടം ഒരുക്കിയത്. വിഷ വിമുക്തമായ കറിവേപ്പില ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്‌കൂളില്‍ കറിവേപ്പില തോട്ടം ഒരുക്കുന്നത്. നഗരസഭ പരിധിയിലെ 25 സ്കൂകുളുകളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇതിനായി 25 തൈകളാണ് ഓരോ സ്‌കൂളുകള്‍ക്കും നല്‍കുന്നത്. പി.ടി.എ പ്രസിഡന്റ് വി.എം ഹുസൈന്‍ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ജീവ കോഓര്‍ഡിനേറ്റര്‍ വഹാബ് എടപ്പുള്ളി അദ്ധ്യക്ഷത വഹിച്ചു.

Comments are closed.