ഗുരുവായൂര്‍ : ക്ഷേത്ര തിടപ്പള്ളിയില്‍ സ്ഥാപിക്കാനായി പുതിയ കട്ടിള വഴിപാടായി നല്‍കി. കൊടല്‍വള്ളി മനയില്‍ പരമേശ്വരന്‍ നമ്പൂതിരിപ്പാടാണ് തേക്കില്‍ തീര്‍ത്ത് പിച്ചള പൊതിഞ്ഞ കട്ടിള വഴിപാട് നല്‍കിയത്. നിലവിലെ കട്ടിള ദ്രവിച്ചതിനെ തുടര്‍ന്നാണ് പുതിയ കട്ടിള സ്ഥാപിക്കുന്നത്. ലക്ഷം രൂപയോളം ചിലവിലാണ് കട്ടിള നിര്‍മിച്ചത്. ഉച്ചപൂജക്ക് ശേഷമായിരുന്നു സമര്‍പ്പണ ചടങ്ങ്. ക്ഷേത്രം ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റര്‍ എം. നാരായണന്‍, മാനേജര്‍മാരായ ആര്‍. പരമേശ്വരന്‍, സി. ശങ്കര്‍, കെ.കെ. ഗോപാലകൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി.