mehandi new

സൈക്കിൾ യാത്രാ വാരാഘോഷത്തിന് തുടക്കമായി – മമ്മിയൂരിൽ സൈക്കിളോട്ട മത്സരം സംഘടിപ്പിച്ചു

fairy tale

ഗുരുവായൂർ:  നല്ല ജീവന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ 18 വർഷമായി മുടങ്ങാതെ നടത്തുന്ന സൈക്കിൾ യാത്രാ വാരാഘോഷത്തിന് തുടക്കമായി. ഉദ്‌ഘാടനത്തിന്റെ ഭാഗമായി ജീവ ഗുരുവായൂർ സൈക്കിളോട്ടോത്സവം സംഘടിപ്പിച്ചു. മമ്മിയൂർ ജംഗ്ഷനിൽ നടന്ന സൈക്കിളോട്ടോത്സവം തിരൂർ പ്രകൃതി ഗ്രാമം ഡയറക്ടർ ഡോക്ടർ പി എ രാധാകൃഷ്ണന്റെ നേതൃത്വത്തിൽ നഗരസഭാ ചെയർമാൻ എം കൃഷ്ണദാസ്‌ സൈക്കിൾ ചവിട്ടി ഉദ്ഘാടനം നിർവഹിച്ചു. ഗുരുവായൂർ ടെമ്പിൾ സ്റ്റേഷൻ അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ വിനയൻ ഫ്ലാഗ് ഓഫ് ചെയ്തു. 

planet fashion

കോ-ഓഡിനേറ്റർ അഡ്വ രവി ചങ്കത്ത് സ്വാഗതവും, കൺവീനർ ഷാജൻ ആളൂർ നന്ദിയും, വാർഡ് കൗൺസിലർ ബിബിത, പി ഐ സൈമൺ മാസ്റ്റർ  എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.

ട്രഷറർ പീതാംബരൻ, മുരളീധര കൈമൾ, കെ യു കാർത്തികേയൻ, ഹൈദരലി പാലുവായ്, ഹുസൈൻ ഗുരുവായൂർ, അസ്ക്കർ കൊളമ്പൊ, മുരളി അകമ്പടി തുടങ്ങിയവർ നേതൃത്വം നൽകി.

തിരൂരിൽ നിന്നും ആരംഭിക്കുന്ന നല്ല ജീവന പ്രസ്ഥാനത്തിന്റെ സൈക്കിൾ യാത്രക്ക് ജനുവരി 8 ബുധനാഴ്ച വൈകുന്നേരം 4 മണിക്ക് ടൗൺ ഹാൾ പരിസരത്തുവെച്ച് വരവേൽപ്പ് നൽകും.10.5 കിലോമീറ്റർ സൈക്കിളോട്ടോത്സവ മത്സരത്തിലെ വിജയികളായ  സിജോ പി കെ. (20 മിനിറ്റ് 07 സെക്കൻഡ് ), ജാഫർ വി എ. (23 മിനിറ്റ് 01 സെക്കൻഡ് ),  ജോയൽ ജോസഫ് സി ടി. (24 മിനിറ്റ് 09 സെക്കൻഡ് ), ലവ്യ ലക്ഷ്മി (29 മിനിറ്റ് 49 സെക്കൻഡ് ), ഡോക്ടർ സർഗ്ഗാസ്മി (31 മിനിറ്റ് 48 സെക്കൻഡ് ), രഹന സുൽത്താന ചാവക്കാട്. (31 മിനിറ്റ് 53 സെക്കൻഡ് ) എന്നിവർക്കുള്ള  സമ്മാനദാനവും ഇവിടെവെച്ച് നിർവഹിക്കും.

Macare 25 mar

Comments are closed.