mehandi banner desktop

ഡി സോൺ – കുച്ചുപ്പുടി, ഭാരതനാട്യം, മോഹിനിയാട്ടം വിജയം കൊയ്ത് മെഹ്റിൻ

fairy tale

ചാവക്കാട് : പെരുമ്പിലാവ് അൻസാർ വുമൺസ് കോളേജിൽ 5, 6, 7, 8, 9 തിയതികളിലായി നടക്കുന്ന കാലിക്കറ്റ് സർവകലാശാലാ ഡി സോൺ കലോത്സവത്തിൽ കുച്ചുപ്പുടിയിൽ ഒന്നാം സ്ഥാനവും ഭരതനാട്യത്തിൽ രണ്ടാം സ്ഥാനവും മോഹിനിയാട്ടത്തിൽ മൂന്നാം സ്ഥാനവും സ്വന്തമാക്കി ചാവക്കാട്ടുകാരി മെഹ്റിൻ നൗഷാദ്. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് രണ്ടാം വർഷ ഇക്കണോമിക്സ് ബിരുദ വിദ്യാർത്ഥിയായ മെഹ്റിൻ പഞ്ചാരമുക്ക് സ്വദേശിയായ നൗഷാദ് സഫ്ന ദമ്പതികളുടെ മകളാണ്.  

planet fashion

കഴിഞ്ഞ തവണ ഇന്റർസോൺ കലോത്സവത്തിൽ നാടോടി നൃത്തത്തിൽ ഒന്നാം സ്ഥാനവും ഭരതനാട്യത്തിൽ എ ഗ്രേഡും നേടിയിരുന്നു. മൂന്നാം ക്ലാസ് മുതൽ പ്ലസ് ടു വരെയും സ്കൂൾ കലോത്സവ വേദികളിൽ നിറഞ്ഞു നിന്ന മെഹ്റിൻ കലാലയ വേദികളും കീഴടക്കി മുന്നേറുകയാണ്.

Comments are closed.