പാലയൂരിൽ ദനഹ തിരുന്നാൾ ആഘോഷിച്ചു – അതിരൂപതയിലെ നവ വൈദികർക്ക് സ്വീകരണം നൽകി
പാലയൂർ : സെന്റ് തോമസ് മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥകേന്ദ്രത്തിൽ തൃശൂർ അതിരൂപതയിലെ നവ വൈദികർക്ക് സ്വീകരണവും ദനഹ തിരുന്നാളും ആഘോഷിച്ചു. ജനുവരി 5 ന് വൈകിട്ട് 5:30ന് ആരംഭിച്ച ദിവ്യബലിക്ക് ഫാ.ജാക്സൺ തെക്കേക്കര മുഖ്യകർമികത്വം നൽകി. ഫാ. ജീസ് അക്കരപട്ട്യേക്കൽ വചന സന്ദേശം നൽകി. ഫാ. പ്രിൻസ് ചെറുതാണിക്കൽ, ഫാ.ക്രിസ്റ്റോ മഞ്ഞളി, ഫാ.ലിവിൻ കുരുതുകുളങ്ങര, ഫാ.ലിൻസൺ അക്കരപറമ്പിൽ, ഫാ.അജിൽ മാങ്ങൻ, ക്ലിൻസൺ കാട്ടിപറമ്പൻ എന്നിവർ സഹകാർമികരായി. തുടർന്ന് നവവൈദീകർക്ക് സ്വീകരണയോഗവും സംഘടിപ്പിച്ചു. തീർത്ഥകേന്ദ്രം ആർച്ച് പ്രീസ്റ്റ് റവ. ഡോ.ഡേവിസ് കണ്ണമ്പുഴ യോഗത്തിന് അധ്യക്ഷത വഹിച്ചു. തുടർന്ന് പള്ളിയങ്കണത്തിൽ ദർശന സഭ ഒരുക്കിയ പിണ്ടി തെളിയിച്ചുകൊണ്ട് നവ വൈദികർ ഉദ്ഘാടന കർമ്മം നിർവഹിച്ചു.
ഇടവകയിലെ കുടുംബക്കൂട്ടായ്മകൾക്കായി പള്ളിയങ്കണത്തിൽ പിണ്ടി തെളിയിച്ചു കൊണ്ടുള്ള മത്സരവും സംഘടിപ്പിച്ചു. സഹവികാരി ഫാ. ഡെറിൻ അരിമ്പൂർ , നവ വൈദികർക്ക് അനുമോദനവും ആശംസകളും നേർന്ന് പ്രസംഗിച്ചു. ട്രസ്റ്റിമാരായ ഫ്രാൻസിസ് ചിരിയംകണ്ടത്ത്, ചാക്കോ പുലിക്കോട്ടിൽ, ഹൈസൺ പി എ,സേവ്യർ വാകയിൽ, കുടുംബ കൂട്ടായ്മ കേന്ദ്ര സമിതി കൺവീനർ സി.ഡി ലോറൻസ്, ഭക്ത സംഘടന ഏകോപന സമിതി കൺവീനർ തോമസ് വാകയിൽ, പ്രോഗ്രാം കൺവീനർ പോൾ കെ ജെ എന്നിവർ നേതൃത്വം നൽകി.
Comments are closed.