mehandi banner desktop

കടപ്പുറം മാളൂട്ടി വളവിലെ അപകടാവസ്ഥ: എസ്ഡിപിഐ പരാതി നൽകി

fairy tale

കടപ്പുറം : കടപ്പുറം പഞ്ചായത്തിലെ അഹമ്മദ് ഗുരുക്കൾ റോഡിലെ തൊട്ടാപ്പ് മാളൂട്ടി വളവ് പ്രദേശത്ത് റോഡിന്റെ അത്യന്തം ശോചനീയ അവസ്ഥയും വർദ്ധിച്ചുവരുന്ന അപകട സാധ്യതയും അടിയന്തരമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് എസ്ഡിപിഐ കടപ്പുറം പഞ്ചായത്ത് കമ്മിറ്റി ബന്ധപ്പെട്ട അധികാരികൾക്ക് പരാതി നൽകി. ഗുരുവായൂർ എംഎൽഎ, ചാവക്കാട് പിഡബ്ല്യുഡി അസിസ്റ്റന്റ് എൻജിനീയർ, മണത്തല കെഎസ്ഇബി അസിസ്റ്റന്റ് എൻജിനീയർ, പൊതുമരാമത്ത് വകുപ്പ് മന്ത്രി, കേരള വൈദ്യുതി മന്ത്രി എന്നിവർക്ക് പരാതിപത്രം കൈമാറി.

planet fashion

നിലവിൽ റോഡിൽ വലിയ കുഴികൾ രൂപപ്പെട്ടതും, അപകടകരമായ വളവിനടുത്ത് ഇലക്ട്രിക് പോസ്റ്റുകൾ നിലനിൽക്കുന്നതും, ആവശ്യമായ മുന്നറിയിപ്പ് ബോർഡുകളും സുരക്ഷാ സംവിധാനങ്ങളും ഇല്ലാത്തതുമൂലം യാത്രക്കാർക്ക് അപകട ഭീഷണി നേരിടുകയാണ്. കഴിഞ്ഞ ഏതാനും മാസങ്ങൾക്ക് മുമ്പ് ഇതേ സ്ഥലത്ത് ഉണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ഹൈവേ പണി നടക്കുന്നതിനാൽ നൂറുകണക്കിന് വലിയ വാഹനങ്ങൾ ദിനംപ്രതി ഈ വഴിയിലൂടെ കടന്നുപോകുന്നതോടെ പ്രദേശവാസികൾക്കും വിദ്യാർത്ഥികൾക്കും തൊഴിലാളികൾക്കും അടിയന്തര സേവന വാഹനങ്ങൾക്കും വലിയ അപകട സാധ്യതയാണ് നേരിടുന്നത്.

ജനങ്ങളുടെ ജീവനും സുരക്ഷയും മുൻനിർത്തി റോഡിന്റെ പുനർനിർമ്മാണം, അപകട മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കൽ, ഗതാഗത സുരക്ഷാ സംവിധാനങ്ങൾ ഉടൻ നടപ്പിലാക്കണമെന്ന് എസ്ഡിപിഐ ആവശ്യപ്പെട്ടു. എസ്ഡിപിഐ കടപ്പുറം പഞ്ചായത്ത് പ്രസിഡന്റ് കെ.എച്ച്. ഷാജഹാൻ, പഞ്ചായത്ത് ട്രഷറർ ജാഫർ വി.എ. എന്നിവരുടെ നേതൃത്വത്തിലാണ് പരാതിപത്രം കൈമാറിയത്.

Comments are closed.