ചാവക്കാട്: ദീപം ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് ക്‌ളബ് കോഴികുളങ്ങരയുടെ രജത ജൂബ്‌ലി ആഘോഷങ്ങളുടെ ഭാഗമായി വിവിധ മേഖലകളിൽ സ്തുത്യർഹമായ സേവനമനുഷ്ടിച്ച വ്യക്തിത്വങ്ങളെ ആദരിക്കുന്നു. ഫെബ്രുവരി 11 തിങ്കളാഴ്ച വൈകീട്ട് ഏഴുമണിക്ക്  കെ വി അബ്ദുൽഖാദർ എം എൽ എ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികളായ എം സി റഷീദ്, കെ ജയകുമാര്‍, എം പി രാജീവ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
നഗരസഭാ ചെയര്‍മാന്‍ എന്‍ കെ അക്ബര്‍ അധ്യക്ഷത വഹിക്കും.
വ്യവസായ പ്രമുഖനും, സാനിമാ നിര്‍മ്മാതാവുമായ സോഹന്‍ റോയ് ചടങ്ങില്‍ മുഖ്യാഥിതിയാവും.
വല്ലഭട്ട കളരി സംഘം ഗുരുക്കള്‍ ശങ്കരനാരായണമേനോന്‍, കവിയും. സാഹിത്യകാരനുമായ രാധാക്യഷ്ണന്‍ കാക്കശേരി,  മികച്ച പോസ്റ്റുമാന്‍ അവാര്‍ഡ് ജേതാവ് പുഷ്‌ക്കരന്‍ കണ്ടംപുള്ളി, മികച്ച വനിത സംരംഭക അഭിനി സോഹന്‍ റോയ്, റിട്ടേര്‍ഡ് എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ കെ എം ഷമ്മീര്‍, കായികതാരം കബീര്‍ ചാവക്കാട്. ഇംഗ്‌ളീഷ് സാഹിത്യത്തില്‍ ഡോക്‌ട്രേറ്റ് നേടിയ ഡോ: കെ എം ഷംല, എം എസ് സി ഒന്നാ റാങ്കുകാരി ശിസുമ എം എസ് എന്നിവരെയാണ് ആദരിക്കുന്നത്.
തുടര്‍ന്ന് വല്ലഭട്ട കളരി സംഘത്തിന്റെ കളരിപയറ്റ് പ്രദര്‍ശനവും, കലാഭവന്‍ ജയന്‍ നയിക്കുന്ന കോമഡി ഷോയും നടക്കും,
25 വര്‍ഷം പിന്നിടുന്ന സംഘടന നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങില്‍ സജീവമാണ്.
കോഴികുളങ്ങരയുടെ സാമൂഹ്യ സാംസ്‌കാരിക രംഗത്ത് നിറസാനിദ്ധ്യമായി പ്രവര്‍ത്തിച്ചു വരുന്ന സംഘടനക്ക് സ്വദേശത്തും വിദേശത്തുമായി നിരവധി പ്രവർത്തകരുണ്ട്.
ഭാരവാഹികളായ കെ എസ് സുനില്‍, സി വി മനോജ്, കെ വി അജിലേഷ് എന്നിവരും വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.