വി എം സുധീരൻ മത്സരിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്സ് പ്രവർത്തകരുടെ പ്രകടനം

ചാവക്കാട് : നിയമസഭാ തിരഞ്ഞെടുപ്പിൽ വി എം സുധീരൻ മത്സരിക്കണമെന്ന് ആവശ്യപ്പെട്ട് ചാവക്കാട് ടൗണിൽ കോൺഗ്രസ്സ് പ്രവർത്തകരുടെ പ്രകടനം.

ആദർശരാഷ്ട്രീയത്തിന് ആമുഖമെഴുതിയ നേതാവ് വി എം സുധീരൻ തിരഞ്ഞെടുപ്പിൽ മത്സരിക്കണമെന്നും ഇടതു ഭരണം തൂത്തെറിയണമെന്നും മുദ്രാവാക്യം വിളിച്ചായിരുന്നു ചാവക്കാട് നഗരം ചുറ്റി പ്രകടനം നടത്തിയത്.
.
സി സാദിഖലി, നവാസ് തെക്കുംപുറം, കെ വി യൂസഫലി, വി മുഹമ്മദ് ഗൈസ്, സാബു ചൊവ്വല്ലൂർ, സി എച്ച് സത്താർ, ഷമീർ മുഹമ്മദാലി, പ്രതീഷ് ഒടാട്ട്, നിസാമുദ്ധീൻ, ആർ കെ നവാസ്, ഷൗക്കത്ത് വോൾഗ, യൂസഫ് കപ്പൽ, ജാസിം ജെമീൽ എന്നിവർ നേതൃത്വം നൽകി

Comments are closed.