Header

ബുധനാഴ്ച രാഷ്ട്ര സമന്വയ സത്യഗ്രഹം പാവറട്ടിയിൽ

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.5em” use_border_color=”off” border_color=”#ffffff” border_style=”solid”]

പാവറട്ടി : ഫെബ്രുവരി 19 ബുധൻ രാവിലെ ഒൻപത് മണിമുതൽ രാത്രി ഒൻപത് മണി വരെ നീണ്ടു നിൽക്കുന്ന രാഷ്ട്ര സമന്വയ സത്യഗ്രഹം സംഘടിപ്പിക്കുന്നു.
പാവറട്ടി ആസ്ഥാനമായി രൂപീകരിക്കപ്പെട്ട മഴവിൽ കൂട്ടായമയായ ജനകീയ ജനാധിപത്യ വേദിയാണ് വളരെ വ്യത്യസ്തമായ സർഗ്ഗ-കലാ ചേരുവകളോടെ ഗാന്ധിയൻ മാതൃകയിൽ സത്യഗ്രഹ സമരം ആവിഷ്ക്കരിക്കുന്നത്. പൗരത്വ ഭേദഗതി നിയമത്തിനും ഭരണകൂടത്തിന്റെ ജനാധിപത്യ, മതേതരത്വ മൂല്യങ്ങളെ അവമതിച്ചുകൊണ്ടുള്ള അതിക്രമത്തിനും അനീതിക്കുമെതിരെയുള്ള ഈ സമരത്തിൽ മേഖലയിലെ മുഴുവൻ ജനാധിപത്യ വിശ്വാസികളുടെയും പങ്കാളിത്തമുണ്ടാകുമെന്നു ഭാരവാഹികൾ പറഞ്ഞു.
രാവിലെ 10 മണിക്ക് പാവറട്ടി സംസ്‌കൃത കോളേജ് പരിസരത്തുനിന്ന് തുടങ്ങുന്ന ജനകീയ പ്രകടനം പഞ്ചായത്ത് പ്രസിഡണ്ട് ഫ്ലാഗ് ഓഫ് ചെയ്യും. പ്രകടനത്തിന് മുന്നോടിയായി പ്രദേശത്തെ കായിക പ്രതിഭകളുടെ ദീപശികാ പ്രയാണം ഉണ്ടായിരിക്കും.
തുടർന്ന് പാവറട്ടി ബസ് സ്റ്റാൻ്റ് പരിസരത്ത് ആസാദ് സ്വകയറിൽ നടക്കുന്ന പൊതു യോഗത്തിൽ മുൻ ചീഫ് വിപ് അഡ്വ. തോമസ് ഉണ്ണിയാടൻ, ഷാജൻ മാഷ്, ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ, ആർട്ടിസ്റ്റ് ഗായത്രി, ഹാരിസ് ഹനീഫ്, എൻ ജെ ലിയോ എന്നിവർ പങ്കെടുക്കും,
ആർട്ടിസ്റ്റ് ഗായത്രി, സുധീഷ് മാഷ്, മറ്റ്‌ പ്രമുഖ കലാകാരന്മാരും ചേർന്ന് ചത്രമെഴുത്ത് സമരം നയിക്കും
പ്രമുഖ സംഗീത സംവിധായകൻ റഹ്മത്തുള്ള പാവറട്ടിയുടെ സംഘം സമരപ്പാട്ടുകൾ അവതരിപ്പിക്കും.
പി കെ രാജൻ, ഷീന എൻ എം, അഡ്വ. ആർ കെ ആശ, ബൽഖീസ് ബാനു, നൗഷാദ് തെക്കുംപുറം, റാഫി നീലങ്കാവിൽ, സുരേന്ദ്രൻ പി മാക്കൻ, ജെയിംസ് മാഷ്, നാസർ പി വി, ഫിറോസ് തൈപ്പറമ്പിൽ എന്നിവർ ഐക്യദാർഢ്യ പ്രഭാഷണം നടത്തും.
നാല് മണിക്ക് സമാപന സമ്മേളനത്തിൽ പ്രശസ്ത ദളിത് ചിന്തകൻ സണ്ണി എം കാപ്പിക്കാട്, പ്രകാശൻ അറക്കൽ ഉമർ വി കെ എന്നിവർ പങ്കെടുക്കും.
ഫോക്‌ലോർ ഗായകൻ വിടൽ കെ മൊയ്തു അവതരിപ്പിക്കുന്ന സമരപ്പട്ടപ്പാട്ട്, തനിമ തിരുവനന്തപുരം അവതരിപ്പിക്കുന്ന സമരതാളം, സമരപ്പാട്ട്, ‘രക്തസാക്ഷികൾ പുനർജനിക്കുന്നു’ നാടകം എന്നിവ ഉണ്ടായിരിക്കും.
പ്രശസ്ത സാഹിത്യകാരൻ എൻ എസ് മാധവന്റെ ‘മുംബെയ്’ എന്ന ചെറുകഥയുടെ സ്വതന്ത്ര നാടാകാവിഷ്കാരം. സുധീഷ് അമ്മവീട് രചനയും സംവിധാനവും നിർവഹിച്ച നാടകം ആദ്യത്യൻ കാതിക്കോട് രംഗ നിർവഹണം ചെയ്യും.
ഷാജൻ മാഷ് (ചെയർമാൻ),
ജയൻ പി എസ് ( ജനറൽ കൺവീനർ ),
ഹാരിസ് ഹനീഫ് (ചീഫ് കോഓർഡിനേറ്റർ ),
ഉമർ വി കെ ( ട്രഷറർ ) എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

[/et_pb_text][et_pb_image admin_label=”Image” src=”https://chavakkadonline.com/wp/wp-content/uploads/2020/02/mazhavil-kootayama-pavaraty-press-meet.jpeg” show_in_lightbox=”off” url_new_window=”off” use_overlay=”off” animation=”off” sticky=”off” align=”left” force_fullwidth=”off” always_center_on_mobile=”on” use_border_color=”off” border_color=”#ffffff” border_style=”solid” /][/et_pb_column][/et_pb_row][/et_pb_section]

thahani steels

Comments are closed.