mehandi new

ദേവിക കൃഷ്ണ ദിലുദാദ് – കാലിൽ ചിലങ്കയുമായി പിറന്നുവീണ കൊച്ചു കലാകാരി

fairy tale

കുന്നംകുളം : ദേവിക കൃഷ്ണ ദിലുദാദ്, തൃശൂർ വിവേകോദയം ജി എച്ച് എസ് എസ് പ്ലസ് വൺ വിദ്യാർത്ഥി. തൃശൂർ റവന്യു ജില്ലാ കലോത്സവത്തിൽ ഹയർസെക്കണ്ടറി വിഭാഗം കേരളനടനത്തിൽ ഒന്നാം സ്ഥാനം. കഴിഞ്ഞ വർഷം സംസ്ഥാന കലോത്സവത്തിൽ തൃശൂർ ജില്ലയെ പ്രതിനിധീകരിച്ച് ഭരതനാട്യമത്സരത്തിൽ പങ്കെടുത്തു. മോഹിനിയാട്ടവും ഭരതനാട്യവും കാലങ്ങളായി അഭ്യസിക്കുന്നു. മാസങ്ങളുടെ പരിശീലനം മാത്രമാണ് കേരളനടനത്തിൽ ലഭിച്ചിട്ടുള്ളത്. 

planet fashion

അമ്മ ജിനി ദിലുദാദ് തന്നെയാണ് ദേവികയെ നൃത്തം അഭ്യസിപ്പിക്കുന്നത്. കഴിഞ്ഞ 25 വർഷമായി നൃത്താധ്യാപികയാണ് ജിനി. തൃച്ചി തമിഴ് യൂണിവീഴ്‌സിറ്റിയിൽ നിന്നും ഭാരതനാട്യത്തിൽ എം എ എടുത്തിട്ടുണ്ട്. മോഹനിയാട്ടത്തിൽ ഡിപ്ലോമയുമുണ്ട്.   അമ്മയുടെ വാക്കുകളിൽ പറഞ്ഞാൽ ഗർഭത്തിലെ ദേവിക നൃത്തം അഭ്യസിച്ചു തുടങ്ങിയിട്ടുണ്ട്. മൂന്നു വയസ്സു മുതൽ ദേവിക കൃഷ്ണ അമ്മ ജിനിയുടെ ശിക്ഷണത്തിൽ ചുവടുകൾ വെച്ചു തുടങ്ങി. രണ്ടാം ക്ലാസ് മുതൽ തന്നെ സ്കൂൾ കലോത്സവ വേദികളിലെ സാന്നിധ്യമാണ് ദേവിക.

Macare 25 mar

Comments are closed.