mehandi new

നവ്യാനുഭവം പകര്‍ന്ന് ഭിന്നശേഷിയുള്ള കലാകാരന്മാര്‍ പങ്കെടുത്ത സൂര്‍ സാഗരം

fairy tale

ഗുരുവായൂര്‍ : ഭിന്നശേഷിയുള്ള കലാകാരന്മാര്‍ പങ്കെടുത്ത സൂര്‍ സാഗരം കൃഷ്ണ സന്നിധിയിലെ മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ തിങ്ങിനിറഞ്ഞ ഭക്ത മനസ്സുകളില്‍ നവ്യാനുഭവം പകര്‍ന്നു. സമദൃഷ്ടി ക്ഷമതാ വികാസ് മണ്ഡലിന്റെ നേതൃത്വത്തില്‍ ഭക്തസൂര്‍ ദാസ് ജയന്തിയുടെ ഭാഗമായി സംഘടിപ്പിച്ചതായിരുന്നു  ദക്ഷിണ ഭാരതീയ സംഗീതോത്സവം. വയലിനിസ്റ്റ് എം.ചന്ദ്രശേഖരന്‍ ഭദ്രദീപം കൊളുത്തി സംഗീതോത്സവംഉദ്ഘാടനം ചെയ്തു. ആര്‍.എസ്.എസ് ക്ഷേത്രീയ സമ്പര്‍ക്ക പ്രമുഖ് എ.ആര്‍.മോഹനന്‍, വാര്‍ഡ് കൗണ്‍സിലര്‍ ശോഭ ഹരി നാരായണന്‍ തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് പ്രശസ്ത സംഗീതജ്ഞര്‍ അണിനിരന്ന പഞ്ചരത്‌ന കീര്‍ത്തനാ ലാപനം നടന്നു. പ്രശസ്ത കര്‍ണ്ണാടിക് സംഗീതജ്ഞരായ പത്മശ്രീ ഗായത്രിശങ്കര്‍, ഇരിങ്ങാലക്കുട വിജയകുമാര്‍. പുല്ലാങ്കുഴല്‍ വിദ്വാന്‍ ടി.വി.രാമാനുജം, ഗഞ്ചിറ ആര്‍ട്ടിസ്റ്റ് തൃക്കാക്കര വൈ.എം.ശാന്താറാം, ടി.ആര്‍ .ചന്ദ്രര്‍ എന്നിവര്‍ സംഗീതോത്സവത്തിന് നേതൃത്വം നല്‍കി.

Unani banner ad

Comments are closed.