കരുണയുടെ സമൂഹ വിവാഹം- 32 ഭിന്നശേഷിക്കാരുടെ നിശ്ചയം നടന്നു
ഗുരുവായൂര്‍: ഭിന്നശേഷിക്കാരായ 32 പേര്‍ക്ക് കരുണ ഫൗണ്ടേന്‍ നടത്തുന്ന സമൂഹ വിവാഹത്തിനു മുന്നോടിയായുള്ള നിശ്ചയച്ചടങ്ങ് നടന്നു. ബന്ധുക്കളും കാരുണ്യ പ്രവര്‍ത്തകരുമടക്കം നൂറുകണക്കിനാളുകള്‍ നന്‍മ നിറഞ്ഞ ചടങ്ങിന് സാക്ഷിയായി. രുഗ്മിണി റീജന്‍സിയില്‍ കെ.വി.അബ്ദുള്‍ ഖാദര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍പേഴ്‌സന്‍ പ്രൊഫ.പി.കെ ശാന്തകുമാരി പൊന്നും പുടവയും കൈമാറ്റം നിര്‍വ്വഹിച്ചു. കരുണ ചെയര്‍മാന്‍ ഡോ.കെ.ബി.സുരേഷ് അദ്ധ്യക്ഷത വഹിച്ചു. ഫാ.ഡെല്‍റ്റോ പുത്തൂര്‍, മുതുവട്ടൂര്‍ മഹല്ല് ഖത്തീബ് സുലൈമാന്‍ അസ്ഹരി എന്നിവര്‍ അനുഗ്രഹ പ്രഭാഷണം നടത്തി. അഡ്വ.രവി ചങ്കത്ത്, ആര്‍.വി.അബ്ദുള്‍ റഹിം, ജി.കെ പ്രകാശ്, ചൊവ്വല്ലൂര്‍ കൃഷ്ണന്‍ക്കുട്ടി, ഡോ.ട്രീസ ഡൊമിനിക്, രമാദേവി, ശിവജി ഗുരുവായൂര്‍, വി.പി,ഉണ്ണികൃഷ്ണന്‍. ഫിറോസ് തൈപ്പറമ്പില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. പുടവ കൈമാറ്റത്തിനുശേഷം പങ്കാളികള്‍ക്കായി വിവാഹ പൂര്‍വ്വ കൌണ്‍സിലിങ് ക്ലാസ്സ് നടത്തി. വിവാഹ നിശ്ചയസദ്യയും ഉണ്ടായി. അടുത്തമാസം 23 നാണ് സമൂഹ വിവാഹം. ഭിന്നശേഷിക്കാര്‍ക്കായി കരുണയുടെ നാലാമത് സമൂഹവിവാഹമാണ് നടക്കുന്നത്. വേണു പ്രാരത്ത്, അയിനിപ്പുള്ളി വിശ്വനാഥന്‍, ഫാരിദ ഹംസ, ശ്രീനിവാസന്‍ ചുള്ളിപ്പറമ്പില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി
Comments are closed.