Header

നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തുന്ന യുവാവ് അറസ്റ്റില്‍

നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ വിറ്റതിന് ചാവക്കാട് പോലീസ്  അറസ്റ്റ് ചെയ്ത ഷെമീര്
നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ വിറ്റതിന് ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്ത ഷെമീര്

ചാവക്കാട്: നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വില്‍പ്പന നടത്തുന്നയാളെ ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തു. ചാവക്കാട് വഞ്ചിക്കടവ് താനപ്പറമ്പില്‍ ഷെമീറി(26)നെയാണ് ചാവക്കാട് എസ്‌ഐ എം കെ രമേഷും സംഘവും അറസ്റ്റ് ചെയ്തത്. നഗരത്തിലെ സ്‌ക്കൂളിന് സമീപം വില്‍പ്പന നടത്തുമ്പോഴാണ് പ്രതിയെ പോലീസ് പിടികൂടിയത്. ഷെമീറിനെ നേരത്തെ രണ്ട് തവണ ഇതേ കേസിന് പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളില്‍ നിന്നു നിരോധിത പുകയില ഉല്‍പ്പന്നങ്ങളുടെ നിരവധി പാക്കറ്റുകള്‍ പോലീസ് പിടിച്ചെടുത്തു. സിപിഒ മാരായ ലോഫിരാജ്, അനീഷ്, ഷെജീര്‍ എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.

Comments are closed.