Header

കാരുണ്യഭവനം താക്കോല്‍ദാനം നടത്തി

കടപ്പുറം: യുഎഇ കെഎംസിസി കടപ്പുറം കോര്‍ഡിനേഷന്‍ കമ്മറ്റി വട്ടേക്കാട് പണികഴിപ്പിച്ച കാരുണ്യഭവനത്തിന്റെ താക്കോല്‍ദാന കര്‍മ്മം പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിക്കുന്നു.
ചാവക്കാട്: യുഎഇ കെഎംസിസി കടപ്പുറം കോ-ഓര്‍ഡിനേഷന്‍ കമ്മറ്റി വട്ടേക്കാട് കല്ലുപറമ്പില്‍ മുസ്തഫയുടെ കുടുംബത്തിനായി നിര്‍മ്മിച്ച ബൈത്തുറഹ്മ കാരുണ്യഭവനത്തിന്റെ താക്കോല്‍ദാനം നടന്നു. പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ താക്കോല്‍ദാന കര്‍മ്മം നിര്‍വ്വഹിച്ചു. ബൈത്തുറഹ്മ നിര്‍മ്മാണ കമ്മറ്റി ചെയര്‍മാന്‍ തെക്കരകത്ത് കരീം ഹാജി അധ്യക്ഷനായി. ആര്‍ എന്‍ അബ്ദുള്‍ഖാദറിനെ ചടങ്ങില്‍ ആദരിച്ചു. മുസ്ലീം ലീഗ് ജില്ലാ പ്രസിഡന്റ് സി എച്ച് റഷീദ്, വി കെ മുഹമ്മദ്, കെ എ ഹാറൂണ്‍ റഷീദ്, വെട്ടം അലിക്കോയ, പി കെ സുബൈര്‍ തങ്ങള്‍, വി പി മസൂര്‍ അലി, പി കെ അലികുഞ്ഞ്, ആര്‍ വി ഷെബീര്‍, എം എ അബൂബക്കര്‍ ഹാജി, പി പി ബക്കര്‍ ഹാജി, സി ബി അബ്ദുള്‍ അസീസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

Comments are closed.