mehandi banner desktop
Chavakkad online

ബീഡി തെറുപ്പ് തൊഴിലാളികളുടെ ഡി എ വര്‍ദ്ധിപ്പിച്ചു

Ft

ചാവക്കാട്: കാജാ ബീഡി കമ്പനിയില്‍ ജോലി ചെയ്യുന്ന ബീഡി തെറുപ്പ് തൊഴിലാളികളുടെ ഡി എ 17 രൂപയായി വര്‍ദ്ധിപ്പിക്കാന്‍ കമ്പനി അധികൃതരും ഡിസ്ട്രിക്ട് ബീഡി വര്‍ക്കേഴ്‌സ് യൂണിയന്‍ നേതാക്കളും തമ്മില്‍ നടന്ന ചര്‍ച്ചയില്‍ ധാരണയായി. ആയിരം ബീഡി തെറുത്താല്‍ 177 രൂപയാണ് നിലവില്‍  കൂലി കിട്ടുന്നത്. ഇതില്‍ 100 രൂപ അടിസ്ഥാന വേതനവും 77 രൂപ ഡി എയുമാണ്. ഡി എ ഇനത്തില്‍ 17 രൂപ വര്‍ദ്ധിച്ചതോടെ ആയിരം ബീഡിക്ക് 194 രൂപ വേതനമായി ലഭിക്കും. ചര്‍ച്ചയില്‍ കമ്പനി മാനേജ്‌മെന്റിനെ പ്രതിനിധീകരിച്ച് പി.സുധീര്‍ യൂണിയനെ പ്രതിനിധീകരിച്ച് ജില്ലാ സെക്രട്ടറി കെ.വി പീതാംബരന്‍, എന്‍.കെ അക്ബര്‍, യു.കെ മണി എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.

Jan oushadi

Comments are closed.