വിലക്കുറവിന്റെ മാസ്മരികതയുമായി ഡയറക്റ്റ് ഫാക്ടറി സെയിൽ ചാവക്കാട് ആരംഭിച്ചു

ചാവക്കാട് : വിലക്കുറവിന്റെ മാസ്മരികതയുമായി ഡയറക്റ്റ് ഫാക്ടറി സെയിൽ ചാവക്കാട് ആരംഭിച്ചു. ബ്രാൻഡഡ് ഉത്പന്നങ്ങൾ ഓൺലൈൻ വിലയെക്കാൾ കുറഞ്ഞ നിരക്കിൽ ഇവിടെ ലഭിക്കും. പത്ത് രൂപ മുതൽ 200 രൂപ വില വരുന്ന പ്ലാസ്റ്റിക്, സ്റ്റീൽ, ഗ്ലാസ്, സെറാമിക്, ഇലക്ട്രോണിക് വീട്ടുപകരണങ്ങൾ, അടുക്കള ഉപകരണങ്ങൾ, ക്ളീനിംഗ് മെറ്റെറ്റീരിയൽസ്, ചെരിപ്പ്, ബാഗ്, റെഡിമെയ്ഡ് വസ്ത്രങ്ങൾ, കാർട്ടൻ, മാറ്റ് തുടങ്ങി നിരവധി അവശ്യ സാധനങ്ങളുടെ ശേഖരവുമായാണ് ഡയറക്റ്റ് ഫാകടറി സെയിൽ ചാവക്കാട് പ്രവർത്തനം തുടങ്ങിയിട്ടുള്ളത്.

വിലക്കുറവിനു പുറമെ നിരവധി ഓണം ഓഫറുകളും സമ്മാനങ്ങളും ഉപഭോക്താക്കൾക്കായി തയ്യാറാക്കിയിട്ടുണ്ട്.
ചാവക്കാട് നഗരസഭാ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അബ്ദുറഷീദ് ഉദ്ഘാടനം ചെയ്തു. ഹംസ ബാഖവി പ്രാർത്ഥനക്കു നേതൃത്വം നൽകി. സ്ഥാപന ഉടമകളായ അബു നിദാൻ, ഷിയാസ്, ജീവനക്കാർ, നാട്ടുകാർ തുടങ്ങി നിരവധിപേർ ചടങ്ങിൽ സംബന്ധിച്ചു.
ചാവക്കാട് ചേറ്റുവ റോഡിൽ റിലേൻസ് ട്രെൻഡ് നു എതിർവശത്തു പ്രവാസി ഗ്രൗണ്ടിലാണ് ഡയറക്റ്റ് ഫാക്ടറി സെയിൽ പ്രവർത്തനം തുടങ്ങിയിട്ടുള്ളത്

Comments are closed.