Header

തീരപ്പെരുമ ഓണാഘോഷം – ചാവക്കാട് ബീച്ചിൽ സ്റ്റാളുകളുടെയും അമ്യൂസ്മെന്റ് പാർക്കിന്റെയും പ്രവർത്തനം ആരംഭിച്ചു

ചാവക്കാട് : നഗരസഭയും ചാവക്കാട് ടൂറിസം ഡെസ്റ്റിനേഷൻ കൗൺസിലും സംയുക്തമായി ബ്ലാങ്ങാട് ബീച്ചിൽ സംഘടിപ്പിക്കുന്ന ഈ വർഷത്തെ ഓണാഘോഷ പരിപാടി “തീരപ്പെരുമ ” ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് ഉദ്ഘാടനം ചെയ്തു. വികസന കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ ഷാഹിന സലിം അധ്യക്ഷത വഹിച്ചു.
ഓണാഘോഷ പരിപാടികളുടെ ഭാഗമായുള്ള സ്റ്റാളുകളുടെയും അമ്യൂസ്മെന്റ് പാർക്കിന്റെയും പ്രവർത്തനം ആരംഭിച്ചു.
ചെയർപേഴ്സൺ സ്ഥിതിഗതികൾ വിലയിരുത്തി.

സെപ്റ്റംബർ 8, 9, 10 തീയതികളിലാണ് പൊതുപരിപാടികൾ സംഘടിപ്പിക്കുന്നത്. സെപ്റ്റംബർ 8 ന് പൊതുപരിപാടികളുടെ ഉദ്ഘാടനം, വൈകീട്ട് 7 മണിക്ക് 11 കെ.വി മ്യൂസിക് ബാൻഡ് ടീമിന്റെ സംഗീത നിശ, സെപ്റ്റംബർ 9 ന് പഴയ ഗാനങ്ങളുടെ ഓർമകളുണർത്തുന്ന ഗാനമേള വൈകീട്ട് 7 മണിക്ക്, സമാപന ദിവസമായ സെപ്റ്റംബർ 10 ന് ബെല്ല ഇവെന്റ്സ് കോഴിക്കോടിന്റെ മെഗാ ഷോ വൈകീട്ട് 6.30 ന്.സമാപന സമ്മേളനം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം നിർവഹിക്കും.

നഗരസഭ സ്ഥിരം സമിതി അധ്യക്ഷരായ അബ്ദുൾ റഷീദ് പി. എസ്, അഡ്വ. മുഹമ്മദ്‌ അൻവർ എ. വി, പ്രസന്ന രണദിവെ, നഗരസഭ മുൻ ചെയർമാനും കൗൺസിലറുമായ എം. ആർ. രാധാകൃഷ്ണൻ, വാർഡ് കൗൺസിലർ കബീർ പി.കെ എന്നിവർ ആശംസകൾ അറിയിച്ചു. നഗരസഭ കൗൺസിലർമാർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവരും സന്നിഹിതരായിരുന്നു.

Comments are closed.