ചാവക്കാട്: ജില്ല കളരിപയറ്റ് അസോസിയേഷന്റെ 33-ാമത് ജില്ലാ ചാമ്പ്യന്‍ഷിപ്പ് മത്സരത്തില്‍ ചാവക്കാട് വല്ലഭട്ട കളരി ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കി. പഴഞ്ഞി അരുവായി വി.കെ.എം. കളരി രണ്ടാംസ്ഥാനവും അവിണിശ്ശേരി കെ.കെ.ജി. കളരി മൂന്നാം സ്ഥാനവും നേടി. തൃശൂര്‍ ഹരിശ്രീ ഹൈസ്‌കൂളില്‍ നടന്ന ചാമ്പ്യന്‍ഷിപിന്റെ സമ്മാനദാന പരിപാടി മേയര്‍ അജിത ജയരാജന്‍ ഉദ്ഘാടനം ചെയ്തു. സ്‌പോര്‍ട്‌സ് കൌണ്‍സില്‍ പ്രസിഡന്റ് വിന്‍സെന്റ് കാട്ടൂക്കാരന്‍ സമ്മാനദാനം നിര്‍വ്വഹിച്ചു