ജീവന്‍ ബലി കൊടുത്ത് യജമാനന്‍റെ രക്ഷകനായി – കിട്ടു വീട്ടുകാരുടെ വേദനയായി
[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]
ഗുരുവായൂര്‍: അതിര്‍ത്തി ലംഘിച്ചെത്തിയ ഉഗ്രവിഷമുള്ള ‘ശത്രുവിനെ’ കിട്ടു കൊലപ്പെടുത്തി; പക്ഷെ, അതിന് നല്‍കേണ്ടി വന്ന വില സ്വജീവന്‍ തന്നെയായിരുന്നു. തൊഴിയൂര്‍ സരസ്വതി നിവാസില്‍ ഉള്ളാട്ടില്‍ സുരേന്ദ്രന്‍റെ വളര്‍ത്തുനായ കിട്ടുവാണ് തന്റെ ജീവന്‍ ബലി കൊടുത്ത് യജമാനന്‍റെ രക്ഷകനായത്. സംഭവം നടന്നത് ഞായറാഴ്ച രാത്രി രണ്ടോടെയായിരുന്നു. നായയുടെ നിര്‍ത്താതെയുള്ള കുര കേട്ട് സുരേന്ദ്രനും ഭാര്യ ജയശ്രീയും എഴുന്നേറ്റ് നോക്കിയപ്പോള്‍ കണ്ടത് വീടിന്റെ വടക്കുഭാഗത്ത് തങ്ങളുടെ നായ കിട്ടുവും പത്തി വിടര്‍ത്തി ചീറ്റുന്ന മൂര്‍ഖന്‍ പാമ്പും തമ്മിലുള്ള പോരാട്ടമായിരുന്നു. പോരാട്ടത്തില്‍ പരിക്കേറ്റ പാമ്പ് ചത്തതോടെ നായ പിന്‍വാങ്ങി. നായയെ സുരേന്ദ്രന്‍ കൂട്ടിലാക്കുകയും ചെയ്തു. തിങ്കളാഴ്ച രാവിലെ കൂട് തുറക്കാന്‍ ചെന്നപ്പോഴാണ് നായ ചത്തു കിടക്കുന്നത് കണ്ടത്. പോരാട്ടത്തിനിടെ നായക്ക് പാമ്പിന്‍റെ കടിയേറ്റിരുന്നു. ഒന്നര വര്‍ഷം മുമ്പാണ് സുരേന്ദ്രന്‍ റോഡ്‌വീലര്‍ ഇനത്തില്‍പെട്ട കിട്ടുവിനെ വാങ്ങിയത്. വളരെ വേഗം അവന്‍ വീട്ടുകാരുമായി ഇണങ്ങി. തിരൂരില്‍ താമസിച്ചിരുന്ന സുരേന്ദ്രന്‍ രണ്ട് മാസം മുമ്പ് തൊഴിയൂരിലേക്ക് താമസം മാറ്റിയപ്പോള്‍ കിട്ടുവിനെയും കൂടെ കൂട്ടി. പാമ്പിനെ തുരത്തുന്നതിനിടെ കിട്ടുവിനുണ്ടായ ദുരന്തം വീട്ടുകാര്‍ക്ക് വേദനയായി.
[/et_pb_text][/et_pb_column][/et_pb_row][/et_pb_section]
Comments are closed.