mehandi new

ഗ്യാൻവാപി മസ്ജിദ് ബാബരി ആവർത്തിക്കരുത് – എസ് ഡി പി ഐ ചാവക്കാട് പ്രതിഷേധം സംഘടിപ്പിച്ചു

fairy tale

ചാവക്കാട് : ആരാധനാലയ നിയമം നടപ്പിലാക്കുക എന്ന പ്രമേയത്തിൽ രാജവ്യാപകമായി എസ് ഡി പി ഐ നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായി  ഗുരുവായൂർ മണ്ഡലം കമ്മിറ്റി നടത്തിയ പ്രകടനവും പൊതുസമ്മേളനവും ചാവക്കാട് ടൗണിൽ നടന്നു.  മിനിസിവിൽ സ്റ്റേഷൻ പരിസരത്തു നിന്ന് ആരംഭിച്ച പ്രകടനം ടൗൺ ചുറ്റി ബസ്സ്റ്റാന്റ് പരിസരത്ത് സമാപിച്ചു. മണ്ഡലം, പഞ്ചായത്ത്‌, മുൻസിപ്പൽ നേതാക്കൾ നേതൃത്വം നൽകി. 

തുടർന്ന് നടന്ന പൊതുയോഗത്തിൽ തൃശൂർ ജില്ലാ ജനറൽ സെക്രട്ടറി കെ വി നാസർ ഉദ്ഘാടനം ചെയ്തു, ഗുരുവായൂർ മണ്ഡലം പ്രസിഡന്റ്‌ യഹിയ മന്നലാംകുന്ന് അധ്യക്ഷത വഹിച്ചു.   സെക്രട്ടറി ജബ്ബാർ സ്വാഗതം ആശംസിച്ചു.   ജില്ലാ ട്രെഷറർ ടി എം അക്ബർ, ചാവക്കാട് മുൻസിപ്പൽ പ്രസിഡന്റ്‌ നാസർ  തുടങ്ങിയവർ സംസാരിച്ചു.

planet fashion

Comments are closed.