mehandi new

നൂറടി കാന്‍വാസില്‍ ചിത്രങ്ങള്‍ വരച്ച് വിദ്യാര്‍ഥികള്‍ അധ്യാപകനെ അനുസ്മരിച്ചു

fairy tale

എടക്കഴിയൂര്‍: സീതി സാഹിബ് ഹയര്‍സെക്കണ്ടറി സ്‌ക്കൂളില്‍ ദീര്‍ഘകാലം ചിത്രകലാ അധ്യാപകനായി സേവനം ചെയ്‍ത ശ്രീ. സി.റ്റി.ഔസേപ് മാസ്റ്ററെ അനുസ്‍മരിക്കായി സ്‌ക്കൂളിലെ ചിത്രം വരക്കാര്‍ ഒത്തുചേര്‍ന്നു. നൂറടി നീളത്തില്‍ പ്രത്യകം തയ്യാറാക്കിയ കാന്‍വാസില്‍ തങ്ങളുടെ പ്രിയഅധ്യാപകനോടുളള ആദരസൂചകമായി ചിത്രങ്ങള്‍ വരച്ചത്. 100 വിദ്യാര്‍ത്ഥികള്‍ അംഗത്വ മെടുത്ത ചിത്ര കലാ ക്ലബ്ബിന്റെ പ്രവര്‍ത്തനവും ഇതോടൊപ്പം ആരംഭിച്ചു. ഹെഡ്‍മാസ്റ്റര്‍ ശ്രീ. വി ഒ ജെയിംസ് ഉദ്‍ഘാടനം ചെയ്‍തു. പി ടി എ പ്രസിഡന്റ് സുലൈമു വലിയകത്ത്, പ്രിന്‍സിപ്പല്‍ സജിത്ത്, സഫിയ ടീച്ചര്‍‍, എന്‍ ജെ ജെയിംസ്, സാന്റി ഡേവിഡ് എന്നിവര്‍ സംസാരിച്ചു.

Unani banner ad

Comments are closed.