മൈലാഞ്ചി മൊഞ്ചിൽ ആടിപ്പാടാൻ അണിഞ്ഞൊരുങ്ങി മണവാട്ടിയും കൂട്ടുകാരും

കലോത്സവനഗരി : ചാവക്കാട് ഉപജില്ലാ കാലോത്സവം മൂന്നം ദിനത്തിൽ വേദി രണ്ട് ‘മൈലാഞ്ചി മൊഞ്ചിൽ’ ആടിപ്പാടാൻ അണിഞ്ഞൊരുങ്ങി മണവാട്ടിയും കൂട്ടുകാരും. വേദി രണ്ട് മൈലാഞ്ചി മൊഞ്ചിൽ ഇന്ന് യുപി, ഹൈസ്‌കൂൾ, ഹയർസെക്കണ്ടറി വിദ്യാർത്ഥികളുടെ ഒപ്പന, വട്ടപ്പാട്ട്, ദഫ് മുട്ട്, കോൽക്കളി എന്നിവ അരങ്ങേറും.

വേദി ഒന്ന് സർഗതാളം എൽ പി വിഭാഗം നാടോടി നൃത്തത്തോടെ മത്സരങ്ങൾക്ക് തുടക്കം കുറിച്ചു. നാടോടി ശേഷം സംഘം നൃത്തം അരങ്ങേറും. എൽ പി, യുപി ഹൈസ്‌കൂൾ, ഹയർസെക്കണ്ടറി വിദ്യാർത്ഥികളുടെ ചുവടുകളാൽ സർഗ്ഗ താളം ഇന്ന് ചൂട് പിടിക്കും.
വേദി ഒൻപത് സമീൻ ഇന്ന് മാപ്പിളപ്പാട്ട് ഇശലുകളാൽ ധന്യമാകും.
ശാസ്ത്രീയ സംഗീതം, മിമിക്രി, മോണോ ആക്ട്, സംസ്കൃതോത്സവം, വഞ്ചിപ്പാട്ട് എന്നിവ വിവിധ വേദികളിൽ അരങ്ങേറും.

Comments are closed.