mehandi new

ചേറ്റുവയില്‍ കുടിവെള്ള ടാപ്പുകളില്‍ വെള്ളമില്ല – നിരവധി കുടുംബങ്ങള്‍ ദുരിതത്തില്‍

fairy tale

ചാവക്കാട്: ചേറ്റുവയില്‍ വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ള പൈപ്പുകളില്‍ ദിവസങ്ങളായി കുടിവെള്ളമെത്താത്തത് നാട്ടുകാര്‍ക്ക് ദുരിതമാവുന്നു. ഏങ്ങണ്ടിയൂര്‍ പഞ്ചായത്തിലെ ഒന്ന്‌, രണ്ട് വാര്‍ഡുകളിലെ കുടിവെള്ള ടാപ്പുകളിലാണ് വെള്ളമെത്താത്തത്. പലരും പണം കൊടുത്തു വണ്ടിയില്‍ വെള്ളമെത്തിക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. ആയിരം ലിറ്റര്‍ വെള്ളമെത്തിക്കുതിന് 300 രൂപയോളം ചിലവു വരാറുണ്ട്. എാല്‍ പണം കൊടുത്തു വെള്ളം വാങ്ങാന്‍ മാര്‍ഗ്ഗമില്ലാത്തവര്‍ കിണറുകളുള്ള വീടുകളില്‍ പോയി പാത്രങ്ങളില്‍ വെള്ളം നിറച്ച്   അര്‍ബാനയിലും തള്ളുവണ്ടികളിലും  കൊണ്ടുവരികയാണ് ചെയ്യുന്നത്. മൂന്നു ഭാഗവും ഉപ്പുവെളളത്താല്‍ ചുറ്റപ്പെട്ടുകിടക്കുന്ന പ്രദേശത്തെ മത്സ്യത്തൊഴിലാളികള്‍ക്കും മറ്റും കുടിവെള്ളമെത്തിക്കാന്‍ പഞ്ചായത്ത് അധികൃതര്‍ ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Macare health second

Comments are closed.