കുടിവെള്ള വിതരണം നടത്തിയിരുന്ന പിക്കപ്പ് വാന്‍ പാടത്തേക്ക് മറിഞ്ഞു
[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]
ഗുരുവായൂര്‍ : കുടിവെള്ള വിതരണം നടത്തിയിരുന്ന പിക്കപ്പ് വാന്‍ പാടത്തേക്ക് മറിഞ്ഞു. ഡ്രൈവര്‍ ചിരിയങ്കണ്ടത്ത് ജോസ് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഇന്നലെ വൈകീട്ട് നാലരയോടെ ചൂല്‍പ്പുറത്താണ് അപകടം സംഭവിച്ചത്. ചാണാശേരി മോഹനന്റെ വീട്ടിലേക്ക് കുടിവെള്ളം കൊണ്ടു പോകുന്നതിനിടെ മണ്ണിടിഞ്ഞ് പാടത്തേക്ക് മറിയുകയായിരുന്നു. അഞ്ഞൂറ് ലിറ്ററിന്റെ രണ്ട് ടാങ്ക് വെള്ളം അടക്കമാണ് മറിഞ്ഞത്. പത്തു ദിവസത്തോളമായി പ്രദേശത്ത് കുടിവെള്ളം ലഭിക്കുന്നില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. പ്രദേശത്തെ ഇരുപതോളം വീട്ടുകാര്‍ സ്വകാര്യ കുടിവെള്ള ഏജന്‍സികളെയാണ് ആശ്രയിക്കുന്നത്.
[/et_pb_text][/et_pb_column][/et_pb_row][/et_pb_section]
Comments are closed.