
ചാവക്കാട് : പാലയൂർ സെന്റ് തോമസ് മേജർ ആർക്കിഎപ്പിസ്കോപ്പൽ തീർത്ഥ കേന്ദ്രത്തിലെ വിശുദ്ധ തോമാശ്ലീഹായുടെ ദുക്റാന ഊട്ട് തിരുനാൾ ഭക്തിസാന്ദ്രം. മാർതോമാശ്ലീഹായിൽ നിന്നും വിശ്വാസം സ്വീകരിച്ച് ക്രൈസ്തവ വിശ്വാസത്തിന് ധീര സാക്ഷികൾ ആകുവാൻ നമ്മൾ ഏവരും സന്നദ്ധരായിരിക്കണമെന്ന് പിതാവ് ഉദ്ബോധിപ്പിച്ചു. അരലക്ഷത്തോളം ഭക്തജനങ്ങൾ നേർച്ച ഊട്ടിൽ പങ്കെടുത്തു.

വ്യാഴാഴ്ച രാവിലെ 6: 30ന്റെ അസി.വികാരി റവ.ഫാ ക്ലിന്റ് പാണെങ്ങാടൻ മുഖ്യകാർമികത്വത്തിൽ നടന്ന ദിവ്യബലിയോടുകൂടി ആഘോഷങ്ങൾക്കു തുടക്കമായി. തുടർന്ന് ലദീഞ്ഞ്, നൊവേന, തളിയകുളകരയിൽ നിന്നും കോടിയേറ്റ പ്രദക്ഷണം എന്നിവ നടന്നു.
തീർത്ഥകേന്ദ്രം ആർച്ച് പ്രീസ്റ്റ് റവ ഡേവിസ് കണ്ണമ്പുഴ, അ സി വികാരി റവ ഫാ ക്ലിന്റ് പാണെങ്ങാടൻ എന്നിവർ ചേർന്ന് നേർച്ച ഊട്ട് ആശിർവാദം നിർവഹിക്കുകയും, ഊട്ട് നേർച്ച നൽകി ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു.
ജൂലൈ 12, 13 തീയതികളിൽ നടത്തപ്പെടുന്ന തർപ്പണ തിരുനാളിന്റെ കൊടിയേറ്റം മെൽബൺ രൂപത ബിഷപ്പ് എമിരറ്റസ് മാർ ബോസ്കോ പുത്തൂർ നിർവഹിച്ചു.
ഉച്ച കഴിഞ്ഞ് 2:30 ന് . യു എസ് എ യിലെ ബാൾട്ടിമോർ ഡെഫ് മിനിസിട്രിയുടെ അധ്യക്ഷൻ റവ ഫാ മൈക്കിൾ ഡെപ്സിക് മുഖ്യ കാർമികത്വത്തിൽ നടന്ന ബധിരർക്കായിട്ടുള്ള വിശുദ്ധ കുർബാനയിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഇന്റർനാഷണൽ ഡെഫ് കമ്മ്യൂണിറ്റി അംഗങ്ങൾ പങ്കെടുത്തു.
പാലയൂർ ഫൊറോന യൂത്ത് സി എൽ സി അവതരിപ്പിച്ച മെഗാ മാർഗംകളി ശ്രദ്ദേയമായി.
ട്രസ്റ്റിമാരായ ഫ്രാൻസിസ് ചിരിയംകണ്ടത്ത്, സേവ്യർ വാകയിൽ, പി എ ഹൈസൺ, ചാക്കോ പുലിക്കോട്ടിൽ, റവ.സി. ടെസ്ലിൻ, സെക്രട്ടറിമാരായ ബിജു മുട്ടത്ത്, ബിനു താണിക്കൽ, തീർത്ഥ കേന്ദ്രം പി ആർ ഒ ജെഫിൻ ജോണി, ജനറൽ കൺവീനർ ഷാജു ടി ജെ, സാബു സി ജെ, എം എൽ ഫ്രാൻസിസ് എന്നിവർ തുടങ്ങി വിവിധ കമ്മിറ്റിയിലെ അംഗങ്ങൾ, കുടുംബ കൂട്ടായ്മകൾ, ഭക്ത സംഘടനകൾ എന്നിവർ ദുക്റാന തിരുനാളിന് നേതൃത്വം നൽകി.

Comments are closed.