mehandi new

പാലയൂരില്‍ കലവറയൊരുങ്ങി – ദുക്‌റാന ഊട്ട് തിരുന്നാള്‍ ഇന്ന്

fairy tale

പാലയൂര്‍ : മാര്‍തോമ തീര്‍ത്ഥകേന്ദ്രത്തില്‍ ചരിത്രപ്രസിദ്ധമായ ദുക്‌റാന ഊട്ടിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. കലവറയില്‍ സ്ത്രീകളുടെ കൂട്ടായ്മ സഹായികളായി കറികള്‍ക്കുള്ള സാധനങ്ങള്‍ അരിയലും പൊടിക്കലും, ചേറലുമായി ശനിയാഴ്ച രാവിലെ മുതല്‍ കലവറ സജീവമായിരുന്നു. ഇടവകയിലെ കുടുംബകൂട്ടായ്മകളിലേയും, വിവിധ സംഘടനകളിലേയും അംഗങ്ങളായ സ്ത്രീകളാണ് ശനിയാഴ്ച എത്തി ജോലികള്‍ ചെയ്തത്. അരലക്ഷത്തോളം പേര്‍ക്കുള്ള ഊട്ടാണ് ഇന്ന് വിളമ്പുന്നത്. പഴം, പായസം, പപ്പടം അടക്കമുള്ള വിഭവങ്ങള്‍ ഒരുക്കുന്നത് പാചകവിദഗ്ദ്ധന്‍ ഒ.കെ.നാരായണന്‍ നായരാണ്. കാല്‍ നൂറ്റാണ്ടു പിന്നിട്ട ദുക്‌റാന ഊട്ട് ആദ്യവര്‍ഷം മുതല്‍ ഈ വര്‍ഷം വരെ ഒരുക്കിയത് ഇദ്ദേഹമാണ്.
ഇന്ന് രാവിലെ 9.30ന് ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് വിഭവങ്ങള്‍ ആശീര്‍വദിക്കും. തുടര്‍ന്ന നാലു കൗണ്ടറുകളിലായി വളണ്ടിയര്‍മാര്‍ ഭക്ഷണം വിളമ്പും. സീനിയര്‍ സിറ്റിസണ്‍സിനും രോഗികള്‍ക്കും പ്രത്യേക കൗണ്ടര്‍ ഒരുക്കിയിട്ടുണ്ടെന്ന് കണ്‍വീനര്‍ ടി.ജെ.ഷാജു അറിയിച്ചു. വൈകീട്ട് 4.30വരെ സൗജന്യ ഊട്ട് തുടരും.
6.30ന് ദിവ്യബലി , ലദീഞ്ഞ്, നൊവേന, തിരുസ്വരൂപം എഴുന്നെള്ളിച്ചു വെയ്ക്കല്‍ , തിരുകര്‍മ്മങ്ങള്‍ക്ക് റെക്ടര്‍ ഫാ.ജോസ് പുന്നോലിപറമ്പില്‍ കാര്‍മികത്വം വഹിക്കും. 9.15ന് തളിയകുളത്തില്‍ നിന്നും കൊടിയുമായുള്ള പ്രദക്ഷിണം. തുടര്‍ന്ന് ആര്‍ച്ച് ബിഷപ്പ് തര്‍പ്പണ തിരുന്നാള്‍ കൊടിയേറ്റം നിര്‍വ്വഹിക്കും. തുടര്‍ന്ന് ആഘോഷമായ ദിവ്യബലി , സന്ദേശം എന്നിവ നടക്കും. ഉച്ച കഴിഞ്ഞ് 2.30നും 4 നും 5.15നും ദിവ്യബലി. വൈകീട്ട് ആറിന് തിരിപ്രദക്ഷിണവും നൊവേന, ലദീഞ്ഞ്, നേര്‍ച്ച വിതരണവും നടക്കും. മാര്‍തോമാശ്ലീഹായും തിരുശേഷിപ്പ് വണങ്ങുന്നതിനും, ചരിത്രസ്മാരകങ്ങള്‍ സന്ദര്‍ശിക്കുന്നതിനും പ്രത്യേക സൗകര്യം ഉണ്ടാകുമെന്ന് ജനറല്‍ കണ്‍വീനര്‍ ഷാജു ചെറുവത്തൂര്‍ അറിയിച്ചു.

Macare 25 mar

Comments are closed.