mehandi new

വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ ചാവക്കാട് ട്രസ്റ്റ് ഓഫ് എജുക്കേഷന്റെ ഇഫ്താര്‍ സംഗമവും സര്‍വ്വമത സമ്മേളനവും

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text”]

Mss conference ad poster

തൃശൂര്‍ : ജയിലുകളില്‍ ഉന്നത സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് ഗുണമേന്മയുള്ള ജൈവകൃഷി രീതികള്‍ നടപ്പിലാക്കണമെന്ന് കൃഷി മന്ത്രി വി എസ് സുനില്‍കുമാര്‍. ചാവക്കാട് ട്രസ്റ്റ് ഓഫ് എജുക്കേഷന്റെ ആഭിമുഖ്യത്തില്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ സംഘടിപിച്ച സര്‍വ്വമത സമ്മേളന ഇഫ്താര്‍ സംഗമത്തില്‍ മുഖ്യാതിഥിയായി സാരിക്കുകയായിരുന്നു സ്ഥലം എം എല്‍ എ കൂടിയായ അദ്ദേഹം. പോളി ഹൌസ് പ്രെസിഷ്യന്‍ ഫാമുകള്‍ തുടങ്ങുന്നതിനുവേണ്ട എല്ലാ വിധ സഹായങ്ങളും നല്‍കുമെന്ന് അദ്ദേഹം ജയിലധികൃതര്‍ക്ക് ഉറപ്പ് നല്‍കി. ജയിലുകള്‍, പോലീസ് സ്റ്റേഷന്‍, സ്കൂളുകള്‍, അമ്പലങ്ങള്‍, പള്ളികള്‍ എന്നിവിടങ്ങളിലെ ഒരിഞ്ച് ഭൂമി പോലും പാഴാക്കാതെ കൃഷിക്ക് വേണ്ടി ഉപയോഗപ്പെടുത്താനുള്ള പദ്ധതികള്‍ ആവിഷ്കരിക്കുന്നതായും അദ്ദേഹം പറഞ്ഞു.
കോര്‍പറേഷന്‍ കൌണ്‍സിലര്‍ അഡ്വ.സുരേഷ്കുമാര്‍ ഉദ്ഘാടനം ചെയ്തു. ഡി ഐ ജി കെ രാധാകൃഷന്‍ അധ്യക്ഷത വഹിച്ചു. പൂത്തോള്‍ സലഫി മസ്ജിദ് ഖത്തീബ് റഈഫ് മൌലവി എടക്കനാട് റമദാന്‍ സന്ദേശം നല്‍കി. സ്വാമി വിശ്വ ഭദ്രാനന്ദ ശക്തിബോധി (ഗീതാ വിജ്ഞാന്‍ മാനവ വേദി പയ്യന്നൂര്‍), ഡെപ്യുട്ടി എക്സൈസ് ഇന്‍സ്പെക്ടര്‍ എന്‍ എസ് സലിംകുമാര്‍, ഡോ. സി എച്ച് അഷറഫ് (കോഴിക്കോട് എച്ച് പി സി സി), മിര്‍സാദുറഹ്മാന്‍ മാള (ഹ്യൂമന്‍ കെയര്‍ ചാരിറ്റബിള്‍ ട്രസ്റ്റ്‌), ഷഫീഖ്ഷാ ( ട്രസ്റ്റ് ഓഫ് എജുക്കേഷന്‍ ചാവക്കാട്) എന്നിവര്‍ സംസാരിച്ചു.
ജയില്‍ സൂപ്രണ്ട് എസ് സന്തോഷ്‌ സ്വാഗതവും, വെല്‍ഫെയര്‍ ഓഫീസര്‍ ടി ജി സന്തോഷ്‌ നന്ദിയും പറഞ്ഞു. തുടര്‍ന്ന് ജയില്‍ അന്തേവാസികള്‍ ഉള്‍പ്പെടെ ആയിരത്തോളം പേര്‍ പങ്കെടുത്ത ഇഫ്താര്‍വിരുന്ന് നടന്നു.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

planet fashion

Comments are closed.