ചാവക്കാട് : ഡി വൈ എഫ് ഐ ചാവക്കാട് വെസ്റ്റ് മേഖല കമ്മിറ്റിയും പ്രവാസി സംഘടനയായ പ്രോഗ്രസ്സീവും സംയുക്തമായി “യുവ പ്രതിഭാ സംഗമം”
സംഘടിപ്പിച്ചു. സിപിഐഎം ചാവക്കാട്‌ ഏരിയ സെക്രട്ടറി എം കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് ടി എം ഷെഫീക് അധ്യക്ഷനായി.
കാലിക്കറ്റ് യൂണിവേഴ്സിറ്റി എം എസ് സി സുവോളജിയിൽ ഒന്നാം റാങ്ക് നേടിയ ഹനീന ഹാഷിമിനെ ചടങ്ങിൽ ആദരിച്ചു. മേഖല തലത്തിൽ എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷകളില്‍ വിജയിച്ച വിദ്യാർത്ഥികളെ അനുമോദിച്ചു. ഡി വൈ എഫ് ഐ സംഥാന കമ്മിറ്റി അംഗം കെ കെ മുബാറക്, സിപിഐഎം ചാവക്കാട് വെസ്റ്റ് ലോക്കൽ സെക്രട്ടറി എം ആർ രാധാകൃഷ്ണൻ, എസ് എഫ് ഐ ഏരിയ സെക്രട്ടറി കെ യു ജാബിർ, മേഖല വൈസ്പ്രസിഡന്റ് അഖില ലക്ഷ്മണൻ എന്നിവർ സംസാരിച്ചു. മേഖല സെക്രട്ടറി എം ജി കിരൺ സ്വാഗതവും. ട്രഷറർ പി എസ് മുനീർ നന്ദിയും പറഞ്ഞു.