ചാവക്കാട് : ചാവക്കാട് നഗരസഭാ മൂന്നാം വാര്‍ഡില്‍ എസ് എസ് എല്‍ സി പരീക്ഷക്ക് മുഴുവന്‍
വിഷയങ്ങളിലും എ പ്ലസ് നേടിയ സിയാ ഉല്‍ ഹഖിനെ അഖിലേന്ത്യ ജനാധിപത്യമഹിള അസോസിയേഷൻ ചാവക്കാട്ട് വെസ്റ്റ് മേഖല കമ്മിറ്റി ആദരിച്ചു. മേഖലാപ്രസിഡന്റ് പ്രിയ മനോഹരൻ, വാര്‍ഡ്‌ കൗൺസിലറും നഗരസഭാ സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാനുമായ കെ.എച്ച്.സലാം, കൗൺസിലർ മഞ്ജകൃഷ്ണൻ, റീന കരുണൻ, ജിനി ജയപാൽ, ശ്രീന നാരായണൻ എന്നിവർ പങ്കെടുത്തു.
അമ്പലത്ത് വീട്ടില്‍ ഷക്കീലിന്റെ യും ഷെമിയുടെയും മകനാണ് സിയ. മഹിളാ അസോസിയേഷന്‍
പ്രവര്‍ത്തകര്‍ വീട്ടില്‍ എത്തിയാണ് ആദരിച്ചത്.