mehandi banner desktop
Chavakkad online

യാത്രക്കാർക്ക് ഭീഷണി ഉയർത്തി ചേറ്റുവ പാലത്തിലെ കുഴികൾ

Ft

ചേറ്റുവ: ദേശീയപാത 66 ലെ പ്രധാന പാലമായ ചേറ്റുവ പാലത്തിൽ വൻകുഴികളാണ് രൂപപ്പെട്ടിട്ടുള്ളത്, പാലത്തിലെ ഇരുമ്പ് പട്ടയും, കൂർത്ത കമ്പിയും പുറത്തായ രീതിയിലാണ്, ഇതുമൂലം ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെയുള്ള ചെറിയ വാഹനങ്ങൾക്ക് വൻ ഭീഷണിയാണ് ഉയർത്തുന്നത്.

Jan oushadi

വാഹന യാത്രക്കാർക്ക് ഭീഷണിയായി പാലത്തിൽ ഇരുവശങ്ങളിലും മണൽ കൂടിക്കിടക്കുന്നതും ഇതുവരെ നീക്കം ചെയ്തിട്ടില്ല. വലിയ കണ്ടെയ്നർ വാഹനങ്ങൾ ഉൾപ്പെടെയുള്ള ചെറുതും വലുതുമായ എല്ലാ ചരക്ക് വാഹനങ്ങളും ചേറ്റുവ പാലത്തിലൂടെയാണ് കടന്നുപോകുന്നത്. പാലത്തിൽ വലുതും ചെറുതുമായി നിരവധി കുഴികളാണ് രൂപപ്പെട്ടിട്ടുള്ളത്. ശരിയായ രീതിയിൽ കുഴകൾ അടക്കാത്തതും പാലത്തിൽ വീണ്ടും കുഴി രൂപപ്പെടാൻ കാരണമായിട്ടുണ്ട്. ദിനേനെ ചേറ്റുവ പാലത്തിലൂടെ കടന്നു പോകുന്നവരാണ് ദേശീയപാത കരാർ കമ്പനി അധികൃതർ.

ചേറ്റുവ പാലത്തിലെ അപാകതകൾക്ക് വേണ്ട പരിഹാരം കാണാനോ, അപകടം ഉണ്ടാകുന്നതിന് മുമ്പ് കുഴികൾ അടക്കുവാനോ, പാലത്തിൽ കൂടികിടക്കുന്ന മണൽ നീക്കം ചെയ്യുവാനോ അധികൃതർ ഇതുവരെ തയ്യാറായിട്ടില്ല. പൊതുജനങ്ങളെയും വാഹന യാത്രക്കാരെയും കുഴിയിൽ വീണു അപകടം ഉണ്ടാകുന്നതിന് മുമ്പ് കുഴികൾ അടച്ച് വാഹന യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തണമെന്നും, അവഗണന അവസാനിപ്പിക്കണമെന്നും സാമൂഹ്യ പ്രവർത്തകൻ ലത്തീഫ് കെട്ടുമ്മൽ ആവശ്യപ്പെട്ടു.

Comments are closed.