വടക്കേക്കാട് : മണികണ്‌ഠേശ്വരത്ത് റേഷന്‍കടയില്‍ നിന്ന് പഞ്ചസാരയും ഗോതമ്പും കടത്തുന്നത് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ തടഞ്ഞു.
വടക്കേക്കാട് മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഫസലുല്‍ അലിയുടെ മാതാവിന്റെ ലൈസന്‍സിയിലുള്ള 205-ാം നമ്പര്‍ റേഷന്‍കടയില്‍ നിന്നാണ് ഗോതമ്പും പഞ്ചസാരയും കടത്തി കൊണ്ടുപോയത്. പരാതിയെ തുടര്‍ന്ന് റേഷനിംഗ് ഇന്‍സ്‌പെക്ടര്‍ സൈമണ്‍ ജോസിന്റെ നേതൃത്വത്തില്‍ റേഷന്‍കടയിലും ഫസലുല്‍ അലിയുടെ വീട്ടിലും പരിശോധന നടത്തി.
