ചാവക്കാട് : മുസ്ലീം ലീഗ് ദേശീയ പ്രസിഡന്റും പാർലമെന്റ് മെമ്പറുമായ ഇ.അഹമ്മദ് സാഹിബിന്റെ വിയോഗത്തോടെ ഇന്ത്യയിലെ മുസ്ലീം ന്യൂനപക്ഷത്തിന്റെ രാഷ്ട്രീയ മുഖമാണ് നഷ്ടമായതെന്ന് മുസ്ലീം ലീഗ് ഗുരുവായൂർ നിയോജക മണ്ഡലം കമ്മറ്റി ഭാരവാഹികളുടെ യോഗം അഭിപ്രായപ്പെട്ടു. ലോക രാഷ്ട്രങ്ങൾക്ക് മുൻപിൽ മുസ്ലീം ന്യൂനപക്ഷത്തിന്റെ നാവും ശബ്ദവുമായിരുന്ന അഹമ്മദ് സാഹിബിന്റെ വേർപാടിൽ യോഗം അനുശോചനം രേഖപ്പെടുത്തി. നാടിനും സമുദായത്തിനും വേണ്ടി അഹോരാത്രം പ്രവർത്തിച്ച നേതാവിന്റെ മരണം തീരാനഷ്ടമാണെന്ന് യോഗം വിലയിരുത്തി. മുസ്ലീം ലീഗ് നിയോജക മണ്ടലം പ്രസിഡന്റ് വി.കെ.മുഹമ്മദ് അദ്ധ്യക്ഷനായി. മുസ്ലീം ലീഗ് ജില്ലാ പ്രസിഡന്റ് സി.എച്ച്.റഷീദ്, ഭാരവാഹികളായ ആർ.വി.മജീദ്, ജലീൽ വലിയകത്ത്, ലത്തീഫ്ഹാജി ചേറ്റുവ, ആർ.പി.ബഷീർ, കെ.വി.അബ്ദുൾ ഖാദർ, ബി.കെ.സുബൈർതങ്ങൾ, പി.കെ.ബഷീർ തുടങ്ങിയവർ സംസാരിച്ചു.

ചാവക്കാട് : മുന്‍ കേന്ദ്ര മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ ഇ.അഹമ്മദ് എം.പിയുടെ നിര്യാണത്തില്‍ ഇന്ത്യന്‍ നാഷണല്‍ ലീഗ് ഗുരുവായൂര്‍ മണ്ഡലം കമ്മിറ്റി അനുശോചിച്ചു.
കേരള രാഷ്ടീയത്തിലെ സൗമ്യനായ വ്യക്തിത്വമായിരുന്നു ഇ.അഹമ്മദെന്ന് യോഗം വിലയിരുത്തി. സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റ് വി.കെ.അലവി അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി ജംഷീര്‍ അലി തിരുവത്ര, സി.കെ. കാദര്‍, പി.വി.മുഹമ്മദലി, സി.ഷറഫുദ്ദീന്‍, പി.എം.നൗഷാദ്, സൈഫുദ്ദീന്‍ വട്ടേക്കാട്, ഉസ്മാന്‍ ചീനപ്പുള്ളി, എം.പി.ഉമ്മര്‍, അബൂബക്കര്‍, ഗഫൂര്‍.കെ.എം, ഫഹദ് എന്നിവര്‍ സംസാരിച്ചു.