Header

ഡിജിറ്റല്‍ സിഗ്നേച്ചര്‍ ഇല്ല – എടക്കഴിയൂരില്‍ ഇ ഡിസ്ട്രിക്റ്റ് സംവിധാനം അവതാളത്തില്‍

ചാവക്കാട്: എടക്കഴിയൂരില്‍ ഇ ഡിസ്ട്രിക്റ്റ് പദ്ധതിയില്‍ അക്ഷയ കേന്ദ്രങ്ങളിലൂടെ വിവിധ അപേക്ഷകള്‍ സമര്‍പ്പിക്കുന്നവര്‍ക്ക് ഒരു മാസമായി പ്രതികരണമില്ലെന്നാക്ഷേപം. സര്‍ക്കാറിന്റെ വിവധ പദ്ധതികളില്‍ പഞ്ചായത്ത് വഴി ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ക്ക് വേണ്ടി ജാതി സര്‍ട്ടിഫിക്കറ്റുള്‍പ്പടെ അപേക്ഷിച്ചവര്‍ നെട്ടോട്ടത്തില്‍.
എടക്കഴിയൂര്‍ വില്ലേജ് ഓഫീസര്‍ സ്ഥലം മാറിപ്പോയതോടെയാണ് ഇ- ഡിസ്ട്രിക്റ്റ് സംവിധാനം അവതാളത്തിലായത്. പകരം വന്നയാള്‍ക്ക് താല്‍ക്കാലിക ചുമതലയാണുള്ളത്. അതിനാല്‍ ഓണ്‍ ലൈന്‍ വഴി നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകളില്‍ പതിക്കേണ്ട് ഡിജിറ്റല്‍ സിഗ്നേച്ചറും ഇദ്ദേഹത്തിന് അനുവദിച്ച് കിട്ടിയിട്ടില്ല. ഒരുമാസമായി പുതിയ വില്ലേജ് ഓഫീസര്‍ ചുമതലയേറ്റിട്ട്. എടക്കഴിയൂര്‍ വില്ലേജ്ജ് ഓഫീസിനോട് ഏറ്റവും അടുത്തുള്ളത് എടക്കര അക്ഷയ കേന്ദ്രമാണ്. എടക്കഴിയൂരിലുള്ളവര്‍ ദേശീയ പാതയില്‍ മൂന്നയിനിയിലുള്ള അക്ഷര കേന്ദ്രത്തെയാണ് ആശ്രയിക്കുന്നത്. ഓട്ടോ പിടിച്ച് ഇവിടെ എത്തിയാണ് അപേക്ഷകള്‍ നല്‍കുന്നത്. സാധാരണ ഗതിയില്‍ ഒന്നോ രണ്ടോ ദിവസങ്ങള്‍ക്കുള്ളില്‍ ലഭിക്കേണ്ട സര്‍ട്ടിഫിക്കറ്റുകള്‍ ഒരുമാസമായിട്ടും ലഭിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം. സര്‍ട്ടിഫിക്കറ്റ് അനുവദിച്ചിട്ടുണ്ടോയെന്നറിയാന്‍ പലവട്ടം മൂന്നയിനി അക്ഷയ കേന്ദ്രത്തിലേക്ക് പോയി അന്വേഷിക്കേണ്ട അവസ്ഥയിലാണിവര്‍. അതേ സമയം വില്ലേജ് ഓഫീസിലത്തെി അപേക്ഷ സമര്‍പ്പിക്കുന്നവര്‍ക്ക് നേരിട്ട് തന്നെ സര്‍ട്ടിഫിക്കറ്റ് നല്‍കിത്തുടങ്ങിയതായി ഓഫീസര്‍ ചുമതലയിലുള്ള ഇ.എ ജോസ് അറിയിച്ചു.

thahani steels

Comments are closed.