Header

ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു

കടപ്പുറം: ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്‍്ററി സ്കൂള്‍ എന്‍.എസ്.എസിന്റെ നേതൃത്വത്തില്‍ ഒന്നുമുതല്‍ ഏഴു വയുവരെയുള്ള വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ക്കായി  സംഘടിപ്പിച്ച ബോധവല്‍ക്കരണ ക്ലാസ് ജില്ലാ പഞ്ചായത്തംഗം ഹസീന താജുദ്ധീന്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് സി.എച്ച് റഷീദ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്‍്റ് പി.എം മുജീബ് മുഖ്യാതിഥിയായിരുന്നു. കുട്ടികളെ എങ്ങനെ വളര്‍ത്തി വിജയികളാക്കാം എന്ന വിഷയത്തില്‍ ആര്‍.ശ്രീജിത് ക്ളാസെടുത്തു. പ്രിന്‍സിപ്പല്‍മാരായ ക്ലാര ജെ തട്ടില്‍, സവിത നമ്പൂതിരി, ഹെഡ്മിസ്ട്രസ് സുലോചന, എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ ഹാരിസ്, വളണ്ടിയര്‍ ലീഡര്‍മാരായ സൈനുല്‍ ആബിദീന്‍, റാഹില എന്നിവര്‍ സംസാരിച്ചു.

Comments are closed.