Header

ഇന്ദ്രജാലം ഇ-സാക്ഷരത ഇ-അറിവ് പദ്ധതിക്ക് തുടക്കമായി

ഗുരുവായൂര്‍ : ചാവക്കാട് ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ ഇന്ദ്രജാലം ഇ-സാക്ഷരത ഇ-അറിവ് പദ്ധതിക്ക് തുടക്കമായി. ഗുരുവായൂര്‍ നഗരസഭ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ സുരേഷ് വാര്യര്‍ ഉദ്ഘാടനം ചെയ്തു. പി.ടി്.എ പ്രസിഡന്റ് പി.വി ബദറുദ്ധീന്‍ അധ്യക്ഷത വഹിച്ചു. ഗുരുവായൂര്‍ സി.ഐ ഇ. ബാലകൃഷ്ണന്‍ മുഖ്യാതിഥിയായിരുന്നു. പ്രിന്‍സിപ്പാള്‍ വി.എസ്.ബീന, പ്രധാനദ്ധ്യാപിക കെ.സി.ഉഷ, എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ കെ.എ. സക്കീര്‍, കെ.എസ്.ബാബുരാജ്, ഫിന്‍സി ഫ്രാന്‍സിസ് തുടങ്ങിയവര്‍ സംസാരിച്ചു. സാധാരണക്കാരായവര്‍ക്ക് ഇന്റര്‍നെറ്റിനെ കുറിച്ച് അവബോധം നല്‍കുന്നതാണ് പദ്ധതി. സ്‌കൂളില്‍ നിന്ന് പ്രത്യകം പരിശീലനം ലഭിച്ച എന്‍.എസ്.എസിന്റെയും അസാപ്പിന്റെയും വളണ്ടിയര്‍മാരായ വിദ്യാര്‍ത്ഥികളാണ് ക്ലാസെടുക്കുന്നത്.

Comments are closed.