ഗുരുവായൂര്‍ : നഗരസഭയിലെ സ്ഥിര താമസക്കാരായ പട്ടിക ജാതി വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരങ്ങള്‍ വിതരണം ചെയ്തു. ടൗണ്‍ഹാളില്‍ നടന്ന ചടങ്ങില്‍ നഗരസഭ അധ്യക്ഷ പ്രൊഫ പി.കെ.ശാന്തകുമാരി വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. ഉപാധ്യക്ഷന്‍ കെ.പി വിനോദ് അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷന്‍മാരായ സുരേഷ് വാര്യര്‍, നിര്‍മ്മല കേരളന്‍, എം.രതി, ആര്‍.വി മജീദ്, ഷൈലജ ദേവന്‍ തുടങ്ങിയവര്‍ സംസാരിച്ചു. പദ്ധതിയുടെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി 83 വിദ്യാര്‍ത്ഥികള്‍ക്ക് മേശ, കസേര എന്നിവയാണ് നല്‍കിയത്.