mehandi new

ഇ. മൊയ്‌തു മൗലവി ട്രസ്റ്റ് ‘കർമശ്രേഷ്‌ഠ’ പുരസ്‌കാരം ആശാ ശരത്തിന്

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.5em” use_border_color=”off” border_color=”#ffffff” border_style=”solid”]

planet fashion

Ashasharath E Moidumoulavi awardഎരമംഗലം: സ്വാതന്ത്ര്യസമര സേനാനിയും പത്രാധിപരുമായിരുന്ന ഇ മൊയ്തു മൗലവിയുടെ സ്‌മരണയിൽ പ്രവർത്തിക്കുന്ന ഇ. മൊയ്‌തു മൗലവി ചാരിറ്റബിൾ ട്രസ്റ്റ് ഏർപ്പെടുത്തിയ എട്ടാമത് കർമശ്രേഷ്‌ഠ പുരസ്‌കാരം നടിയും നർത്തകിയുമായ ആശാ ശരത്തിന്. തൻറെ കഴിവും പ്രശസ്തിയും ഉപയോഗപ്പെടുത്തി ജീവകാരുണ്യ സന്നദ്ധ സേവനമേഖലകളിൽ നടത്തിയ മാതൃകാ പ്രവർത്തനം പരിഗണിച്ചാണ് ആശാ ശരത്തിനെ പുരസ്‌കാരത്തിന് പരിഗണിച്ചത്. 22,222 രൂപയും പ്രശസ്‌തിപത്രവും ശില്പവും പുരസ്കാരം. എഴുത്തുകാരൻ പി. സുരേന്ദ്രൻ, പ്രൊഫ.വി.കെ. ബേബി, ഡോ. റിജാസ് കല്ലടത്തേൽ എന്നിവരങ്ങുന്ന സമിതിയാണ് പുരസ്‌കാരജേതാവിനെ തിരഞ്ഞെടുത്തത്. ഷാജി കാളിയത്തേൽ ചെയർമാനായ ഇ. മൊയ്‌തു മൗലവി ട്രസ്റ്റും ഫാദർ ഡേവീസ് ചിറമ്മേൽ ചെയർമാനായ കിഡ്‌നി ഫെഡറേഷൻ ഓഫ് ഇന്ത്യയും ചേർന്നുനടപ്പാക്കുന്ന ‘കാരുണ്യവും കരുതലും’ പദ്ധതി ഉദ്ഘാടനം വെള്ളിയാഴ്‌ച 2.30 -ന് എരമംഗലത്ത് നടക്കും. പ്രസ്‌തുത വേദിയിൽ നിയമസഭാ സ്‌പീക്കർ പി. ശ്രീരാമകൃഷ്ണൻ കർമശ്രേഷ്‌ഠ പുരസ്കാരം ആശാ ശരത്തിന് സമർപ്പിക്കും.

ഫോട്ടോ : – ഇ. മൊയ്‌തു മൗലവി ട്രസ്റ്റ് ‘കർമശ്രേഷ്‌ഠ’ പുരസ്‌കാരജേതാവ് ആശാ ശരത്

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Jan oushadi muthuvatur

Comments are closed.