mehandi new

സൗജന്യ രോഗ നിർണ്ണയ മെഡിക്കൽ ക്യാമ്പ് ശ്രദ്ധേയമായി

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.4em” use_border_color=”off” border_color=”#ffffff” border_style=”solid”]

Mss conference ad poster

എടക്കഴിയൂർ : ഹരിത വനിതാ സംഘടനയും ഫ്രണ്ട്‌സ് കൂട്ടായിമയും സംയുക്തതമായി സംഘടിപ്പിച്ച സൗജന്യ രോഗ നിർണ്ണയ മെഡിക്കൽ ക്യാമ്പ് ജന പങ്കാളിത്തം കൊണ്ടും സംഘാടക മികവ് കൊണ്ടും ശ്രദ്ധേയമായി.
എടക്കഴിയൂർ കെ കെ സെന്ററിൽ സംഘടിപ്പിച്ച ക്യാമ്പിന്റെ ഔപചാരിക ഉൽഘാടനം ചാവക്കാട് പോലീസ് സബ് ഇൻസ്‌പെക്ടർ ജയ പ്രദീപ് ഉൽഘാടനം ചെയ്തു. ചെയർമാൻ കെ കെ ഹംസക്കുട്ടിയുടെ അധ്യക്ഷത വഹിച്ചു. എടക്കഴിയൂർ ഗവണ്മെന്റ് ഹോസ്പിറ്റൽ മെഡിക്കൽ ഓഫീസർ ഡോക്ടർ നീതു കെ ജി മുഖ്യ പ്രഭാഷണം നടത്തി. മുൻ പഞ്ചായത്ത് പ്രസിഡന്റ് നഫീസക്കുട്ടി വലിയകത്ത്, ഗ്രാമ പഞ്ചായത്ത് ബോർഡ് മെമ്പർ സുമ വിജയൻ, മംഗല്യ മുഹമ്മദ് ഹാജി, സൈഫുദ്ധീൻ കൈപ്പമംഗലം, ബദർ ചാമക്കാല, കെ കെ ശംസുദ്ധീൻ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ സുരേഷ്, കമറുദ്ധീൻ തിരുവത്ര, കാദർ ബ്ലാങ്ങാട് എന്നിവർ ആശംസകൾ നേർന്നു. ഹനീഫ് ചാവക്കാട് സ്വാഗതവും കെ കെ അബ്ദുൽ റസാക്ക് നന്ദിയും പറഞ്ഞു.
പെരിന്തൽമണ്ണ അൽ സലാമ ഹോസ്പിറ്റലിന്റെയും തൃശൂർ ഹാർമണി സ്പീച് കയർ സെന്ററിന്റെയും എടക്കഴിയൂർ ഗവണ്മെന്റ് ആശുപത്രിയുടെയും സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്.
ഷൗക്കത്ത് സ്രാമ്പിക്കൽ, റഫീക്ക് അകലാട്, അക്ബർ വാടാനപ്പള്ളി, യൂനസ് മണത്തല, എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

planet fashion

Comments are closed.