എടക്കഴിയൂർ ചന്ദനക്കുടം നേർച്ച ; അയ്യപ്പു സ്വാമിയുടെ ആദ്യകാഴ്ച്ച പുറപ്പെട്ടു
എടക്കഴിയൂർ : സയ്യിദ് ഹൈദ്രോസ് ഇമ്പിച്ചികോയ തങ്ങളുടെയും സഹോദരി ഫാത്തിമ ബീകുഞ്ഞി ബീവിയുടെയും ആണ്ടു നേർച്ചയോടനുബന്ധിച്ച് നടക്കുന്ന 167 മത് എടക്കഴിയൂർ ചന്ദനക്കുടം കൊടിക്കുത്ത് നേർച്ചക്ക് തുടക്കമായി. എടക്കഴിയൂർ വളയംതോട് കൊഴപ്പാട്ട് പരേതനായ അയ്യപ്പുവിന്റെ വീട്ടിൽ നിന്നും ആദ്യ കാഴ്ച്ച പുറപ്പെട്ടതോടെ നേർച്ചക്ക് തുടക്കമായി.
എടക്കഴിയൂർ നേർച്ചയുടെ ആദ്യ കാഴ്ച്ച പാരമ്പര്യമായി കൊഴപ്പാട്ട് തറവാട്ടിൽ നിന്നുമാണ് പുറപ്പെടാറ്. വർഷങ്ങളായി ആദ്യകാഴ്ച്ചക്ക് നേതൃത്വം നൽകിയിരുന്ന അയ്യപ്പു സ്വാമി അഞ്ചു വർഷം മുൻപാണ് മരിച്ചത്. ഒരാഴ്ചത്തെ വൃതവും മറ്റു ചടങ്ങുകൾക്കും ശേഷമാണ് ആദ്യ കാഴ്ച്ച പുറപ്പെടുക.
അയ്യപ്പു സ്വാമിയുടെ മക്കളായ രാജു മറ്റു കുടുംബാംഗങ്ങളും ചേർന്ന് ആദ്യകാഴ്ച്ചക്ക് വേണ്ട കുടുംബ ചടങ്ങുകൾ നിർവഹിച്ച് ആനയും ബാൻഡ് വാദ്യവുമായി ആദ്യ കാഴ്ച്ച പുറപ്പെട്ട് ജാറം അംഗണത്തിൽ എത്തിച്ചേർന്നു. അയ്യപ്പു സ്വാമിയുടെ മക്കളും കുടുംബാംഗങ്ങളും കാഴ്ച്ചക്ക് നേതൃത്വം നൽകി. അയ്യപ്പു സ്വാമിയുടെ കുടുംബത്തെ ജാറത്തിൽ സംഘാടകർ സ്വീകരിച്ചു.
ഇന്ന് ഉച്ചതിരിഞ്ഞു എടക്കഴിയൂർ പഞ്ചവടി കടപ്പുറത്തുനിന്ന് പുറപ്പെടുന്ന തിരുമുൽക്കാഴ്ച രാത്രി 11 മണിയോടെ ജാറം അങ്കണത്തിൽ എത്തിച്ചേരും. തുടർന്ന് 11.30നു എക്‌സ്കവോ അകലാട് 12 മണിക്ക് 46അകലാട് കാഴ്ചകളും ജാറം അങ്കണത്തിൽ എത്തിച്ചേരും.
നേർച്ചയുടെ പ്രധാന ദിവസമായ രണ്ടാം ദിനം ചൊവ്വാഴ്ച രാവിലെ 8 മണിക്ക് യഹിയ തങ്ങളുടെ വസതിയിൽ നിന്നും, അതിർത്തി സിദ്ദീഖ് മഹ്ളറ പള്ളി പരിസരത്തു നിന്നും ആരംഭിക്കുന്ന തെക്ക്, വടക്ക് ഭാഗം കമ്മറ്റികളുടെ കൊടിക്കയറ്റ കാഴ്ചകൾ കൃത്യം 11.30 ന് ജാറത്തിൽ എത്തി കൊടികയറ്റും.
തുടർന്ന് വടക്കുഭാഗം കാഴ്ചകളായ ഇശൽ നിലാവ്, ഒനൈസ, ഡി-സോൺ, എക്കോസ്, സിറ്റി ഗയ്‌സ്, ന്യൂ ചലഞ്ച്, പേരല്ലൂർ ഫെസ്റ്റ്, ചാർളി, അരിസോണ, യുണൈറ്റഡ് കാജ, ഹ്യൂമൻസ് കാഴ്ചകളും തെക്കുഭാഗം കാഴ്ചകളായ പുല്ലെൻചിറ അതിർത്തി, റിബൽസ് ചങ്ങാടം റോഡ്, സെനിത്ത് ഗ്രൂപ്പ് അതിർത്തി, അഫയൻസ് വർണ്ണ മഹോത്സവം, സ്പാർടെക്സ് അതിർത്തി, ബ്ലാക്ക് കോപ്സ് തിരുവത്ര എന്നീ കാഴ്ചകളും ജാറം അങ്കണത്തിൽ എത്തിച്ചേരും.
Comments are closed.