എടക്കഴിയൂർ മാതൃക മത്സ്യഗ്രാമം പദ്ധതി ഉദ്ഘാടനം നാളെ

പുന്നയൂർ : കേന്ദ്ര,സംസ്ഥാന സർക്കാരുകളുടെ സഹായത്തോടെ നടപ്പിലാക്കുന്ന എടക്കഴിയൂർ മാതൃക മത്സ്യഗ്രാമം പദ്ധതിയുടെ ഉദ്ഘാടനം നാളെ വെള്ളിയാഴ്ച്ച വൈകിട്ട് 4 മണിക്ക് ഗുരുവായൂർ എംഎൽഎ എൻ.കെ. അക്ബറിന്റെ അധ്യക്ഷതയിൽ കേന്ദ്ര ഫിഷറീസ് വകുപ്പ് മന്ത്രി ജോർജ് കുര്യൻ നിർവഹിക്കും.

ഫിഷ്ലാന്റിങ് സെന്റർ, റിഹാബിലിറ്റേഷന്‍ കം അവെയര്‍നെസ് സെന്റര്‍, മത്സ്യതൊഴിലാളികള്‍ക്ക് അടിസ്ഥാന സൗകര്യമുള്ള വീടുകൾ, വുമണ്‍ ആന്റ് ചൈല്‍ഡ് ഡെവലപ്മെന്റ് സെന്റർ, മത്സ്യതൊഴിലാളി വനിതാ ഉന്നമനത്തിനായി സീഫുഡ് കഫ്റ്റീരിയ/ഫിഷ് പ്രൊഡക്ട് ഔട്ട് ലെറ്റുകള്‍, ഒ ബി എം റിപ്പയര്‍ സെന്റര്‍, കോസ്റ്റല്‍ ബയോ ഷീല്‍ഡ്, കൃത്രിമ പാരുകള്‍ എന്നിവ ഉൾപ്പെടുന്നതാണ്മാതൃക മത്സ്യഗ്രാമം പദ്ധതി. 6,91,56,000 രൂപ ചിലവിലാണ് പദ്ധതി നടപ്പിലാക്കുന്നത്. 3,57,22,000 കേന്ദ്രസർക്കാർ വിഹിതവും 3,34,34,000 സംസ്ഥാന സർക്കാർ വിഹിതവുമാണ്.

Comments are closed.