തിരഞ്ഞെടുപ്പ് ഡ്യൂട്ടി – നിങ്ങൾക്കും സ്പെഷ്യൽ പോലീസ് ഓഫീസർമാരാകാം

ചാവക്കാട് : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്പെഷ്യൽ പോലീസ് ഓഫീസർമാരായി പ്രവർത്തിക്കാൻ താത്പര്യമുള്ളവർ ചാവക്കാട് പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടണമെന്ന് സ്റ്റേഷനിൽ നിന്നും അറിയിച്ചു. 18 വയസ്സ് പൂർത്തിയായ 60 ന് താഴെയുള്ളവർക്ക് അപേക്ഷിക്കാം.

വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 18 വയസ് പൂർത്തിയായ നാഷണൽ സർവീസ് സ്കീം (NSS) പ്രവർത്തകർക്കും, സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾക്കും, എൻ സി സി കേഡറ്റുകൾക്കും സ്പെഷ്യൽ പോലീസ് ഓഫീസർമാരായി സേവനം അനുഷ്ഠിക്കാവുന്നതാണ്.


Comments are closed.