mehandi banner desktop
Chavakkad online

കേരള മാപ്പിളകലാ അക്കാദമി ഗുരുവായൂർ ചാപ്റ്റർ രൂപീകരിച്ചു

Ft

ചാവക്കാട് : കേരള മാപ്പിളകലാ അക്കാദമി ഗുരുവായൂർ ചാപ്റ്റർ സംഗമവും, മെമ്പർഷിപ്പ് വിതരണവും നടന്നു. ചാവക്കാട് ആർ സ്‌ക്വയറിൽ നടന്ന ചടങ്ങ് സംസ്ഥാന ആക്ടിംങ്ങ് പ്രസിഡൻ്റ് മുസ്തഫ തിരൂരങ്ങാടി ഉദ്ഘാടനം ചെയ്തു. യഥാർത്ഥ മാപ്പിളകലയെ പ്രോത്സാഹിപ്പിക്കുവാനും, അവശത അനുഭവിക്കുന്ന കലാകാരന്മാരെ ചേർത്തു നിർത്തുവാനും, ലഹരിക്കെതിരെ ഒറ്റക്കെട്ടായി പ്രവർത്തിക്കുവാനും അദ്ദേഹം ആഹ്വാനം ചെയ്തു. സലീം ഗുരുവായൂർ അധ്യക്ഷത വഹിച്ചു.

Jan oushadi

നിസ കരീം പ്രാർത്ഥന ഗാനം ആലപിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ആരിഫ് കാപ്പിൽ, സുബൈർ ആർട്ടിസ്റ്റ്, ലൈല റസാഖ്, ഷൈനി ചാവക്കാട്, നിസ കരീം, പൊന്നാനി ചാപ്റ്റർ പ്രതിനിധി ഉസ്താദ് അഷ്‌റഫ്‌ പാലപ്പെട്ടി തുടങ്ങിയവർ ആശംസകൾ നേർന്നു. പി. സി. മുഹമ്മദ്കോയ സ്വാഗതവും റഫീക്ക് നമ്പഴിക്കാട് നന്ദിയും പറഞ്ഞു. മെമ്പർഷിപ്പ് വിതരണചടങ്ങ് സംസ്ഥാന പ്രസിഡണ്ട്‌ മുസ്തഫ തിരൂരങ്ങാടിയും സംസ്ഥാന സെക്രട്ടറി ആരിഫ് കാപ്പിലും ചേർന്നു നിർവഹിച്ചു. തുടർന്ന് ഗാനമേള അരങ്ങേറി.

Comments are closed.