mehandi banner desktop
Chavakkad online

പാലിയേറ്റീവ് സേവന മികവിൽ ഒരുമനയൂർ ഇസ്ലാമിക്‌ സ്കൂൾ

Ft

ഒരുമനയൂർ : സ്കൂളിന്റെ മാനസ ഗ്രാമം പാലിയേറ്റീവ് അംഗത്തിന് വീട് നിർമ്മിക്കുന്നതിനു വേണ്ടി സ്ഥലം വാങ്ങി നൽകി ഒരുമനയൂർ ഇസ്ലാമിക്‌ സ്കൂൾ വി എച്ച് എസ് ഇ വിഭാഗം എൻ എസ് എസ് വോളണ്ടിയർസ്. വിവിധ ചാലഞ്ചുകൾ നടത്തി സമാഹരിച്ച തുകയും, സ്കൂളിലെ വി എച് എസ് എസ് പൂർവ്വ വിദ്യാർത്ഥികളും ചേർന്നാണ് തുക കണ്ടെത്തിയത്. രണ്ടാം തവണയാണ് ഒരുമനയൂർ ഇസ്ലാമിക് സ്കൂൾ വിദ്യാർത്ഥികൾ വീട് നിർമ്മിക്കുന്നതിനായി സ്ഥലം വാങ്ങി നൽകുന്നത്.

Jan oushadi

സ്കൂൾ മാനേജിങ് സെക്രട്ടറി അബ്ദുൽ വഹാബ്, ജോയിന്റ് സെക്രട്ടറി മൻസൂർ, മുസദ്ദിക്കു, അലി, ജിംഷാദ്, വോളന്റീർ ലീഡേഴ്‌സ് ദിൽഷ, അൽത്താഫ്, സിനാൻ അഷ്‌റഫ്‌, റമീസ, പൂർവ്വ വിദ്യാർത്ഥികളായ നസിയ, മെഹത്താഫ്, അധ്യാപകരായ സി കെ മുംതാസ്, സാജ് കിരൺ എന്നിവർ നേതൃത്വം നൽകി.

Comments are closed.