mehandi new

ഇലക്ഷന്‍ – വിവിധ സ്ക്വാഡുകളുടെ നേതൃത്വത്തില്‍ വാഹന പരിശോധന കര്‍ശനമാക്കി

fairy tale

ചാവക്കാട്: നിയമസഭാ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിനും സ്വതന്ത്രവും സുതാര്യവുമായ തെരഞ്ഞെടുപ്പ് ഉറപ്പു വരുത്തുന്നതിന്റെയും ഭാഗമായി ദേശീയ പാതയിലുള്‍പ്പടെയുള്ള പ്രധാന റോഡുകളില്‍ വിവിധ സ്ക്വാഡുകളുടെ നേതൃത്വത്തിലുള്ള വാഹന പരിശോധന കര്‍ശനമാക്കി.
ഗുരുവായൂര്‍ നിയോജക മണ്ഡലത്തിലെ വിവധ ഭാഗങ്ങളില്‍ ആന്റി ഡിഫെയ്സ്മെന്‍്റ് സ്ക്വാഡ്, ഫ്ളയിങ്ങ് സ്ക്വാഡ്, സര്‍വയ്ലന്‍സ് സ്ക്വാഡ് എന്നീ വിഭാഗങ്ങളാണ് വാഹനങ്ങളില്‍ പരിശോധന നടത്തുന്നത്. വോട്ടര്‍മാരെ സ്വാധീനിക്കാന്‍ അനധികൃത പണം, മദ്യം, വോട്ടര്‍മാരെ ഭീഷണിപ്പെടുത്താനും ക്രമസമാധാനം തകര്‍ക്കാനും ആയുധങ്ങള്‍ എവന്നിവ വാഹനങ്ങളില്‍ കടത്തുന്നത് തടയുന്നതിനുമായാണ് വിവധ സ്ക്വാഡുകള്‍ നിരത്തിലിറങ്ങി പരിശോധന ആരംഭിച്ചത്. സംശയം തോന്നുന്ന വാഹനങ്ങളും അതിലെ യാത്രക്കാരെയും പരിശോധിക്കുകയും വാഹനങ്ങളിലെ പെട്ടികളും പാക്കറ്റുകളുമൊക്കെ തുറന്നുനോക്കുകയും ചെയ്തുവരികയാണ്. മേഖലയില്‍ അനധികൃത സാമ്പത്തിക ഇടപാടുകള്‍ നടക്കുന്നില്ല എന്നുറപ്പു വരു·ത്തുന്നതിനും നിരീക്ഷിക്കുന്നതിനുമാണ് സ്ക്വാഡുകളടെ പ്രവര്‍ത്തനം ശക്തമാക്കിയിരിക്കുന്നതെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. അനധികൃത വാഹനങ്ങളെക്കുറിച്ചോ, തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പണം കൈമാറുന്നതായ വിവരങ്ങളോ ശ്രദ്ധയില്‍പ്പെട്ടാല്‍ ആന്‍്റി ഡിഫെയ്സ്മെന്‍്റ് സ്ക്വാഡ് ഉദ്യോഗസ്ഥരെ 9495877185, 9995582168 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം. ദേശീയ പാതയിലെ വിവധ കേന്ദ്രങ്ങളില്‍ അസി. എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ്ചുമതലയുള്ള കെ രവീന്ദ്രന്‍, കെ.ജി ഗണേഷ്, കെ.വി ലത, കെ രവീന്ദ്രന്‍ എന്നിവരും പോലീസ് ഓഫീസര്‍മാരായ ടി.എന്‍ സുധാകരന്‍ വിയ്യൂര്‍, സി.എം രാധാകൃഷ്ണന്‍ പാവറട്ടി തുടങ്ങിയവരാണ് വാഹന പരിശോധനക്ക് നേതൃത്വം നല്‍കുന്നത്. ഇവര്‍ക്കൊപ്പം വാഹനപരിശോധന പകര്‍ത്താന്‍ വിഡിയോ ഗ്രാഫര്‍മാരുമുണ്ട്.

planet fashion

Comments are closed.