ചാവക്കാട്: ദേശീയ പാതയില്‍ കെ.എസ്.ആര്‍.ടി.സി ബസ് ബൈക്കിലിടിച്ച് പത്രവിതരണ ഏജന്‍്റിന് പരിക്ക്.
അകലാട് ഒറ്റയിനി തയ്യില്‍ മുഹമ്മദിന്‍്റെ മകന്‍ മനാഫിനാണ് (31) പരിക്ക് പറ്റിയത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ തൃശൂര്‍ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച്ച പകല്‍ 12.30 ഓടെ ഒറ്റയിനി പെട്രോള്‍ പമ്പിനു വടക്കുഭാഗത്ത് വെച്ചാണ് സംഭവം. കൂട്ടുകാരന്‍ ഓടിച്ച ബൈക്കിന്‍്റെ പുറകിലായിരുന്നു പരിക്കേറ്റ മനാഫ്. ഗുരുവായൂരില്‍ നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ബസിന്‍്റെ മുന്നില്‍ സഞ്ചരിച്ച ഇവര്‍ വലതുഭാഗത്തേക്ക് തിരിക്കുന്നതിനിടയിലാണ് ബൈക്കിന്‍റെ പുറകില്‍ ബസിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ മനാഫ് റോഡിലൂടെ ഉരുണ്ട് 15 മീറ്ററോളം ദൂരേക്ക് തെറിക്കുകയായിരുന്നു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഫ്ളിയിംഗ് സ്ക്വാഡ് വാഹനങ്ങള്‍ പരിശോധിക്കുന്നതിനു സമീപത്ത് വെച്ചായിരുന്നു അപകടം. ഉടനെ പാവറാട്ടി എ.എസ്.ഐ സി.എം രാധാകൃഷ്ണന്‍ മനാഫിന് പ്രഥമ ശുശ്രൂഷ നല്‍കി. സമീപത്തുള്ള അകലാട് നബവി പ്രവര്‍ത്തകരെത്തിയാണ് ആശുപത്രിയില്‍ എത്തിച്ചത്.

അപകടത്തില്‍ പരിക്കേറ്റ യുവാവിന് പാവറട്ടി എ.എസ്.ഐ സി.എം രാധാകൃഷ്ണന്‍ പ്രഥമ ശുശ്രൂഷ നല്‍കുന്നു. അപകടത്തില്‍ പെട്ട കെ.എസ്.ആര്‍.ടി.സി

അപകടത്തില്‍ പരിക്കേറ്റ യുവാവിന് പാവറട്ടി എ.എസ്.ഐ സി.എം രാധാകൃഷ്ണന്‍ പ്രഥമ ശുശ്രൂഷ നല്‍കുന്നു. അപകടത്തില്‍ പെട്ട കെ.എസ്.ആര്‍.ടി.സി