ചാവക്കാട് : ഒരുമനയൂരില്‍ സാധനങ്ങള്‍ വാങ്ങാനെത്തിയ ഏഴുവയസുകാരിയെ പീഡിപ്പിച്ച പലചരക്കുകടയുടമസ്ഥനെ പോലീസ് അറസ്റ്റുചെയ്തു . ഒരുമനയൂര്‍ തൈക്കടവ് കേരന്റകത്ത് ചീര്‍ക്കല്‍ അബ്ദുള്‍ഗഫൂര്‍ (58) നെയാണ് ചാവക്കാട് എസ് ഐ എം കെ രമേഷിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. രണ്ടാം ക്ളാസില്‍ പഠിക്കുന്ന കുട്ടി കടയില്‍ പഞ്ചസാര വാങ്ങിക്കാന്‍ വന്നപ്പോഴാണ് ഗഫൂര്‍ കുട്ടിയെ കടയ്ക്കുള്ളിലേയ്ക്ക് കൊണ്ടുപോയി ലൈംഗീകമായി ഉപദ്രവിച്ചത്. പേടിച്ചകുട്ടി വീട്ടില്‍ ചെന്ന് വിവരം പറഞ്ഞതിനെ തുടര്‍ന്നാണ് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയത് . ഇയാളെ ചാവക്കാട് കോടതി റിമാന്റ് ചെയ്തു ജയിലിലേക്കയച്ചു. ജൂനിയര്‍ എസ് ഐ കെ കെ രാജേഷ്കുമാര്‍ , സീനിയര്‍ സി പി ഒ അസീസ്, സിപിഒ ജിമ്പിന് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
About The Author
Related Posts
Save water, it will save you later!

For attractive lips, speak words of kindness

Recent Posts
-
-
-
-
നിര്യാതനായി – വി.ജെ. ഇഗ്നേഷ്യസ്Jan 21, 2021
-
പീഡന ശ്രമം പുന്ന സ്വദേശി അറസ്റ്റിൽJan 21, 2021
-
ഗുരുവായൂർ സ്വദേശി നവവരൻ തുമ്പൂർമുഴിയിൽ മുങ്ങിമരിച്ചുJan 21, 2021
-
-
-
-
ആരവങ്ങൾ ഇല്ല : മണത്തല നേർച്ച ചടങ്ങിൽ ഒതുങ്ങുംJan 11, 2021
-
-
സബ്ജയിൽ ക്ഷേമദിനാഘോഷങ്ങൾക്ക് സമാപനമായിJan 7, 2021
-
എറണാകുളത്ത് ഷിഗല്ല തൃശൂരിൽ ജാഗ്രതJan 7, 2021
-
-
-
-
-
-
-
-
-
-
ഐടിഐ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചുJan 5, 2021
-
പക്ഷിപ്പനി: ജില്ലയിൽ കൺട്രോൾ റൂം തുറന്നുJan 5, 2021
-
വാട്ടർ ക്വാളിറ്റി ലാബിൽ അറ്റൻഡർ ഒഴിവ്Jan 5, 2021
-
-