പുന്നയൂര്‍: പുന്നയൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ടായി പി എം സൈതലവിയെ തിരഞ്ഞെടുത്തു. പ്രസിഡണ്ടായിരുന്ന അഷറഫ് മൂത്തേടത്ത് പഞ്ചായത്ത് അംഗമായതിനെ തുടര്‍ന്ന് സ്ഥാനം ഒഴിഞ്ഞിരുന്നു.  ഇത് രണ്ടാം തവണയാണ് സൈതലവി ബാങ്ക് പ്രസിഡണ്ടാകുന്നത്.
ഡി സി സി ജനറല്‍ സെക്രട്ടറി എം വി ഹൈദരലിയുടെ നേതൃത്വത്തിലുള്ള ഐ വിഭാഗം കോണ്ഗ്രസിനു ആധിപത്യമുള്ള ബാങ്ക് ഭരണ സമിതിയില്‍ എ ഗ്രൂപ്പ്, മുസ്ലിം ലീഗ് പ്രാതിനിധ്യം ഇല്ല.