mehandi new

കൊമ്പന്‍മാര്‍ കുറുമ്പ് കാട്ടി ജനം വിരണ്ടു

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

planet fashion

ചാവക്കാട്: ചന്ദനക്കൂടം നേര്‍ച്ചക്ക് കൊണ്ടുവന്ന കൊമ്പന്‍മാര്‍ കുറുമ്പ് കാട്ടിയത് ജനങ്ങളെ പരിഭ്രാന്ത്രിയിലാക്കി.
മണത്തല ചന്ദനക്കുടം നേര്‍ച്ചയുടെ രണ്ടാം ദിനമായ ശനിയാഴ്ച്ച ഉച്ചക്ക് ഒന്നിനാണ് സംഭവം. മണത്തല അയിനിപുള്ളിയില്‍ ടീംസിന്‍്റെ കാഴ്ചക്ക് എഴുന്നള്ളിക്കാന്‍ കൊണ്ടുവന്ന വല്ലിശേരി കേശവനാണ് ആദ്യം കുറുമ്പ് കാട്ടിയത്. പാപ്പാന്‍മാരെ അനുസരിക്കാതെ കൊമ്പന്‍ വട്ടം കറങ്ങിയതോടെ ജനം പരിഭ്രാന്തരായി. പിന്നീട് സമീപത്തെ പറമ്പില്‍ നിലയുറപ്പിച്ച കേശവനെ ആനക്കോട്ടയില്‍ നിന്നത്തെിയ പാപ്പാന്‍മാരാണ് തളച്ചത്. വൈകിട്ട് 3.30 ന് ബ്ളാങ്ങാട് ബീച്ചില്‍ ഊട്ടാളി ശിവന്‍ എന്ന കൊമ്പനാണ് കുറുമ്പ് കാട്ടിയത്. ബ്ളാങ്ങാട് സിദ്ധീഖ് പള്ളി പരിസരത്തു നിന്നാരംഭിച്ച നാട്ട് കാഴ്ചയില്‍ എഴുന്നെള്ളിക്കാന്‍ കൊണ്ടു വന്നതായിരുന്നു. മദ്രസ വളപ്പില്‍ നിന്നും റോഡിലേക്ക് കൊണ്ടുവന്ന ആനയെ മാറ്റി നിറുത്തുതിനിടയിലാണ് കുറുമ്പ് കാട്ടിയത്. ആന ഒന്നു തിരിഞ്ഞതോടെ സമീപത്തുണ്ടായിരുന്ന പാപ്പാന്‍ ഓടിയപ്പോഴാണ് നാട്ടുകാരും ഓടിയത്. ഉടനെ മറ്റു പാപ്പാന്‍മാര്‍ ചേര്‍ന്ന സമീപത്തെ പള്ളിവളപ്പിലേക്കു കയറ്റിയാണ് തളച്ചത്. ആന വിരണ്ടെന്ന വ്യാജ വാര്‍ത്ത പരന്നതോടെ ജനം പരിഭ്രാന്തരായി. അഡീഷ്ണല്‍ എസ്.ഐ അനില്‍ മാത്യൂവിന്‍്റെ നേത്യത്വത്തില്‍ പൊലീസത്തെി രണ്ട് ആനകളേയും കാഴ്ച്ചകളില്‍ പങ്കെടുപ്പിക്കാതെ മാറ്റി നിര്‍ത്തി.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Comments are closed.