mehandi new

ആകാശം മുട്ടെ ആവേശമുയർത്തി രാഷ്ട്ര സമന്വയ സത്യഗ്രഹ സമരം

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.4em” use_border_color=”off” border_color=”#ffffff” border_style=”solid”]

planet fashion

പാവറട്ടി: ആകാശം മുട്ടെ ആവേശവുമായി ജനകീയ ജനാധിപത്യ വേദിയുടെ പൗരത്വ നിയമ ഭേദഗതിക്കെതിരെ   രാഷ്ട്ര സമന്വയ സത്യാഗ്രഹ സമരം. രാവിലെ 9 മുതൽ രാത്രി 9 വരെയാണ് കലാ, സാംസ്കാരിക പരിപാടികൾ ഉൾപ്പെടുത്തി ജനാധിപത്യ സമരം നടത്തിയത്.
സംസ്കൃത കോളജ് പരിസരത്ത് നിന്ന് ആരംഭിച്ച സ്ത്രികൾ ഉൾപ്പെടെ ആയിരങ്ങൾ അണിനിരന്ന പ്രകടനം ആവേശോജ്ജ്വലമായി. പ്രകടനം പാവറട്ടി നഗരം ചുറ്റി ബസ് സ്റ്റാന്റിലെ ആസാദി സ്ക്വയറിൽ തയ്യാറാക്കിയ സത്യാഗ്രഹ വേദിയിൽ സമാപിച്ചു. തുടർന്ന് നടന്ന സമ്മേളനം അഡ്വ.തോമസ് ഉണ്ണിയാടൻ ഉദ്ഘാടനം ചെയ്തു.
ചെയർമാൻ ഒ ജെ ഷാജൻ അധ്യക്ഷത വഹിച്ചു. ചീഫ് കോർഡിനേറ്റർ ഹാരിസ് ഹനീഫ് സ്വാഗതം പറഞ്ഞു. ഗാനരചയിതാവ് ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ മുഖ്യഥിതിയായി നാടൻ പാട്ടുകൾ അവതരിപ്പിച്ചു. ചിത്രരചന സമരം ആർട്ടിസ്റ്റ് ഗായത്രി ഉദ്ഘാടനം ചെയ്തു. നൗഷാദ് തെക്കുംപുറം, സി എസ് ജയൻ, എ എൽ ആൻറണി എന്നിവർ സംസാരിച്ചു. എൻ .ജെ ലിയോ നന്ദി പറഞ്ഞു.
ഉച്ചക്ക് ഒന്ന് മുതൽ സമൂഹത്തിലെ വിവിധ തുറകളിൽ പെട്ടവർ ഐക്യദാർഡ്യ പ്രഭാഷണങ്ങൾ നടത്തി. റഹ്മത്തുള്ള പാവറട്ടിയുടെ സമര പാട്ട് അരങ്ങേറി. ഉച്ചതിരിഞ്ഞ് സമാപന സമ്മേളനം പ്രകാശൻ അറക്കൽ ഉദ്ഘാടനം ചെയതു. പി എസ് ജയൻ അധ്യക്ഷത വഹിച്ചു. സണ്ണി എം കപ്പിക്കാട് മുഖ്യ പ്രഭാഷണം നടത്തി. പി കെ .മുസ്തഫ സ്വാഗതം പറഞ്ഞു. മണി കോട്ടപ്പടി നന്ദി പറഞ്ഞു. തുടർന്ന് ഫോക് ലോർ ഗായകൻ വിടൽ മൊയ്തു അവതരിപ്പിച്ച സമരപ്പാട്ട് സദസ്സിനെ ഇളക്കിമറിച്ചു. സമര താളത്തിന്റെ അകമ്പടിയിൽ ആസാദി മുദ്രാവാക്യങ്ങളോടെ തനിമ തിരുവനന്തപുരത്തിന്റെ രക്ത സാക്ഷികൾ പുനർജനിക്കുന്നു കലാവിഷ്ക്കാരം അരങ്ങേറി.എൻ എസ് മാധവന്റെ മുംബൈ ചെറുകഥയുടെ നാടകാവതരണം നടന്നു – വി കെ ഉമ്മർ, എ പി നിസാം, കെ വി നാസർ, അഹമദ് മരുതയുർ, ന സിം വെട്ടിക്കൽ, പി വൽസല, അബുവടക്കയിൽ, വിമല എന്നിവർ നേതൃത്വം നല്കി.

[/et_pb_text][et_pb_image admin_label=”Image” src=”https://chavakkadonline.com/wp/wp-content/uploads/2020/02/rashtra-samanwaya-sathyagraha-pavaraty.jpeg” show_in_lightbox=”off” url_new_window=”off” use_overlay=”off” animation=”off” sticky=”off” align=”left” force_fullwidth=”off” always_center_on_mobile=”on” use_border_color=”off” border_color=”#ffffff” border_style=”solid” /][/et_pb_column][/et_pb_row][/et_pb_section]

Macare health second

Comments are closed.