67-ാം വയസ്സിൽ പ്രവാസിയുടെ കന്നിവോട്ട്

പുന്നയൂർക്കുളം: 67-ാം വയസ്സിൽ കന്നിവോട്ട് ചെയ്ത സന്തോഷത്തിൽ അണ്ടത്തോട് പെരിയമ്പലം സ്വദേശിയായ നാലകത്ത് മോനുട്ടി ഹാജി. പുന്നയൂർക്കുളം ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിലെ വോട്ടറാണ് ഇദ്ദേഹം. പ്രവാസിയായ മോനുട്ടി ഹാജി നീണ്ട 40വർഷങ്ങൾക്കിടയിൽ നാട്ടിൽ പല തവണ വന്ന് പോയെങ്കിലും ഇതുവരെയും വോട്ട് ചെയ്യാനായിട്ടില്ല. നാട്ടിൽ തെരഞ്ഞെടുപ്പ് വേളകളിൽ എത്താനും കഴിയാറില്ല. മാസങ്ങൾക്ക് മുൻപാണ് ഗൾഫ് ജീവിതം അവസാനിപ്പിച്ച് നാട്ടിൽ സ്ഥിരതാമസമാക്കിയത്. കന്നി വോട്ടറായ മോനുട്ടി ഹാജി വീടിന് സമീപത്തെ ഹിദായത്തുൽ ഇസ്ലാം മദ്രസ്സയിൽ ഒന്നാം ബൂത്തിലാണ് 67-ാം വയസ്സിൽ വോട്ട് ചെയ്തത്.


Comments are closed.